സ്കൂൾ യൂണിഫോം ധരിക്കാതെ എത്തിയ പ്ലസ് വൺ വിദ്യാർഥിക്ക് മാനേജരുടെ ക്രൂര ശിക്ഷ. കുട്ടിയുടെ ജീൻസ് കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് പ്രാകൃതശിക്ഷ നടപ്പാക്കിയത്.
കാൺപൂരിലെ സിക്കന്ദർ സ്കൂളിലെ മാനേജരാണ് ഈ പ്രാകൃത രീതി നടപ്പാക്കിയത്. ജീൻസ് മുറിച്ചു മാറ്റുന്നതിനിടെ വിദ്യാർഥിയുടെ ഇരുതുടകൾക്കും പരിക്കേറ്റു. തന്‍റെ മകന് പറയാനുള്ളത് കേൾക്കാൻ പോലും അയാൾ തയാറായില്ല. യൂണിഫോം കുട്ടിധരിച്ചില്ലെങ്കിൽ കുട്ടിയെ ക്ലാസിൽ കയറ്റാതെ മടക്കി അയയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്ന് പിതാവ് പറയുന്നു.
ജീൻസ് മുറിച്ച ശേഷം കുട്ടിയുടെ കാലിൽ മനപൂർവം കത്രിക പ്രയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തന്‍റെ മകനോട് ചെയ്ത പ്രവൃത്തി പൊറുക്കാനാവാത്തതാണെന്നും മാനേജർക്കെതിരെ നടപടി വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. സ്കൂൾ മാനേജ്മെന്‍റിനെതിരേ പോലീസ് കേസെടുത്തു
കാൺ