കൊല്ലം: കൊല്ലത്ത് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സ്കൂളിലേക്ക് ഓട്ടോയില്‍ പോയ വിദ്യാര്‍ഥിനികളെ ഓട്ടോറിക്ഷകാരന്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.ഡ്രൈവര്‍ കുട്ടികളോട് നഗ്നത പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ഓട്ടോയില്‍ നിന്ന് ചാടി രക്ഷപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഓട്ടോകാരന് രക്ഷപ്പെട്ടു. ഈസ്റ്റ് പോലീസെത്തിയാണ് കുട്ടികളെ പരീക്ഷയെഴുതാന്‍ സ്കൂളിലെത്തിച്ചത്. ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം. കൊല്ലം മുണ്ടയ്ക്കലിന് സമീപം വെടികുന്നിന് അടുത്ത് നിന്ന് അഞ്ച് കുട്ടികളെ നഗരത്തിലെ ഹൈസ്കൂളില്‍ പരീക്ഷ എഴുതാന്‍ ഒരു കുട്ടിയുടെ അമ്മ ഓട്ടോയില്‍ കയറ്റി വിടുകയായിരുന്നു.
മുണ്ടക്കല്‍ റെയില്‍വേ ഗേറ്റ് അടഞ്ഞു കിടക്കുകയാണെന്നറിയിച്ച ഓട്ടോറിക്ഷ ഓടിച്ച മധ്യവയസ്കന് കുട്ടികള കപ്പലണ്ടി മുക്കിന് സമീപത്തു കൊണ്ടു പോകുന്നതിനിടെ നഗ്നത പ്രദര്ശിപ്പിക്കുകയായിരുന്നുവത്രെ. തുടര്‍ന്ന് കുട്ടികള്‍ ഓടികൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
11.45 ന് കൊണ്ടേത്ത് പാലത്തിനു സമീപം കിടന്ന ഓട്ടോയിലാണ് കുട്ടികളെ കയറ്റിയതെന്ന് ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.