മോദിയങ്കിള്‍ കനിഞ്ഞു! എന്റെ ക്ലാസാണോ താങ്കളുടെ റാലിയാണോ പ്രധാനം? റാലിക്ക് സ്കൂള്‍ ബസ് കൊണ്ടുപോകുന്നതിനെതിരേ മോദിക്ക് തുറന്ന കത്തയച്ച എട്ടാംക്ലാസുകാരന്റെ നീക്കം ഫലംകണ്ടു

modi and student പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കായി സ്കൂള്‍ ബസുകള്‍ എടുക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ എട്ടാം ക്ലാസുകാരന്റെ തുറന്ന കത്ത് ഫലംകണ്ടു. മോദി അങ്കിള്‍, താങ്കളുടെ റാലി ആണോ എന്റെ ക്ലാസ് ആണോ പ്രധാനം എന്ന ചോദ്യത്തോടെയായിരുന്നു എട്ടാം ക്ലാസ് വിദ്യാര്‍ഥി മോദിക്ക് കത്ത് എഴുതിയത്. അലിരാജ്പുര്‍ ജില്ലയില്‍ മോദി ഇന്ന് നടത്താനിരുന്ന റാലിക്കായാണ് സ്കൂള്‍ ബസുകളും കൈക്കലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കത്ത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായതോടെ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കുട്ടിയുടെ തുറന്ന കത്തിനെത്തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ സ്കൂള്‍ ബസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ റാലിക്ക് എത്തിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചു. ഖണ്ഡ്വയിലെ വിദ്യകുഞ്ജ് സ്കൂളിലെ ദേവ്‌നാഷ് എന്ന എട്ടാം ക്ലാസുകാരനാണ് മോദിക്ക് കത്തെഴുതിയത്. മോദി എത്തുന്നതിനാല്‍ സ്കൂള്‍ ബസ് അങ്ങോട്ടേയ്ക്ക് പോകുമെന്നും ഓഗസ്റ്റ് ഒമ്പത്, പത്ത് തീയതികളില്‍ സ്കൂളിന് അവധിയായിരിക്കും എന്നും അധ്യാപകര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ദേവ്‌നാഷ് തുറന്ന കത്തുമായി മോദിയെ സമീപിച്ചത്.

Related posts