പാലക്കാട്: പാലക്കാട്ട് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയിൽ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വീട്ടുകാരെ പേടിപ്പിക്കാന്‍ സ്വയം ചെയ്തതാണെന്ന് വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്കി.
രാവിലെ വീട്ടുകാരുമായി വഴക്കിട്ടാണ് പെണ്‍കുട്ടി സ്കൂളിലേക്ക് പോയത്. തുടര്‍ന്ന് ഇപ്രകാരം ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനാണ് കുട്ടി മാതാപിതാക്കളുമായി വഴക്കിട്ടത്.
ഇന്ന് വൈകുന്നേരമാണ് അലനല്ലൂരിൽ ഏഴാം ക്ലാസുകാരിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.
തുടർന്നു നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിൽ സ്കൂളിന്റെ മൂന്നാം നിലയിലാണ് കുട്ടിയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
രണ്ട് പേർ ചേർന്നു കെട്ടിയിട്ടെന്നായിരുന്നു കുട്ടിയുടെ മൊഴി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തായത്.