ദിസ്പുർ: ഗര്‍ഭിണിയായ അധ്യാപികയെ മര്‍ദിച്ച വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആസാമിലെ ദിബ്രുഗറിലാുള്ള ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് സംഭവം.
സ്കൂളിലെ ഒരു വിദ്യാര്‍ഥിയുടെ പഠന നിലവാരത്തെക്കുറിച്ച് മാതാപിതാക്കളോട് അധ്യാപിക പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സംഘടിച്ചെത്തിയ 22 വിദ്യാര്‍ഥികള്‍ അഞ്ച് മാസം ഗര്‍ഭിണിയായ അധ്യാപികയെ കൈയേറ്റം ചെയ്യുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അധ്യാപികയെ ആശുപത്രിയിലെത്തിച്ച സ്കൂള്‍ അധികൃതര്‍ സംഭവം പോലീസില്‍ അറിയിച്ചു.
10,11 ക്ലാസിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഹിസ്റ്ററി അധ്യാപികയായ യുവതിയെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തുവെന്നും പോലീസ് അറിയിച്ചു.