ചവറ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ പോലീസുകാരനെ യുവാക്കൾ കൂട്ടം ചേർന്ന് മർദിച്ചു. രണ്ട് പേർക്കെതിരെ കേസടുത്തു.ചവറ ബ്രിഡ്ജ് തെക്കേത്തയ്യിൽ വീട്ടിൽ സുകേഷിനാണ് (29) മർദനത്തിൽ പരിക്കേറ്റത്.
വ്യാഴാഴ്ച 12.10 ഓടെ ജോലി കഴിഞ്ഞ ശേഷം ശങ്കരമംഗലത്ത് ബസിറങ്ങി ചവറ ബ്ലോക്ക് ഓഫീസിൽ വച്ചിരുന്ന ബൈക്കെടുത്ത് വരുന്നതിനിടയിൽ ചവറ സർക്കാർ കോളേജിന് മുന്നിൽ യുവാക്കൾ സുകേഷിനെ മർദിക്കകയായിരുന്നു. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം അസഭ്യം പറഞ്ഞ് തന്നെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു എന്ന് സുകേഷ് ചവറ പോലിസിൽ നൽകിയ പരാതിയിൽപ്പറയുന്നു.
കന്പി കൊണ്ട് പുറത്തടിച്ചതായും സുകേഷ് പറഞ്ഞു. കോളേജിന് മുന്നിൽ എസ്എഫ്ഐ യുടെ സമ്മേളനത്തിന് പോകാൻ നിന്നവരാണ് യാതൊരു കാരണവും കൂടാതെ തന്നെ മർദിച്ചതെന്ന് പറയുന്നു. കഴുത്തിൽ കിടന്ന മൂന്ന് പവന്റെ സ്വർണ മാല നഷ്ടപ്പെട്ടതായും സുകേഷ് പോലീസിനോട് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ലോയിഡ്, ദീപു എന്നിവർക്കെതിരെയും കണ്ട ാലറിയാവുന്ന എട്ട് പേർക്കിതിരെയും ചവറ പോലീസ് കേസടുത്തു. സുകേഷ് നീണ്ട കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. അടൂർ എആർ ക്യാന്പിലെ പോലീസുകാരനാണ് സുകേഷ്