സ്‌കൂള്‍ യൂണിഫോമില്‍ പ്ലസ്ടുക്കാരനും പത്താംക്ലാസുകാരിയും ഒഴിഞ്ഞ സ്ഥലത്തുവച്ച് വിവാഹിതരായി, കണ്ടുനില്‍ക്കാന്‍ കൂടെ നിന്നവര്‍ സിന്ദൂരം നല്കി, മൂവാറ്റുപുഴയിലെ സ്‌കൂള്‍ കല്യാണത്തില്‍ പോലീസ് അന്വേഷണം, സംഭവത്തില്‍ നാടകീയത

എറണാകുളത്തെ മൂവാറ്റുപുഴയില്‍ സ്‌കൂള്‍ യൂണിഫോമില്‍ നടന്ന ‘കല്യാണ’മാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്ക്കുന്നത്. പ്ലസ്ടു വിദ്യാര്‍ഥിയും മൂവാറ്റുപുഴയിലെ സ്‌കൂളിലെ വിദ്യാര്‍ഥിനിയുമാണ് കഥാനായകന്മാര്‍. സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്ലസ്ടുക്കാരനെ സ്‌കൂളില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

കളി കാര്യമായെന്നു കണ്ടതോടെ പ്ലസ്ടുക്കാരന്റെ വീട്ടുകാരും കൂട്ടുകാരും ടെലിഫിലിം ഷൂട്ടിംഗാണ് നടന്നതെന്നും ആളുകള്‍ തെറ്റിദ്ധരിക്കുകയാണെന്നും പറഞ്ഞ് രംഗത്തെത്തി. എന്നാല്‍, വീഡിയോ കാണുന്ന ആര്‍ക്കും തിരിച്ചറിയാനാകും ദൃശ്യങ്ങള്‍ സാധാരണ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്ന്. സംഭവം വിവാദമായതോടെ വീഡിയോ പ്രചരിപ്പിച്ചവരാണു ടെലിഫിലിമിന്റെ കഥ മെനയുന്നത്. ടെലിഫിലിം ദൃശ്യങ്ങള്‍ ആരോ ദുരുപയോഗം ചെയ്തുവെന്നാണ് ഇവരുടെ വാദം.

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികള്‍ക്ക് മുന്നിലായിരുന്നു വിവാഹം. താലി ചാര്‍ത്തിയും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയും വിവാഹം കേമമാക്കിയപ്പോള്‍ ഒപ്പം നിന്നവരും പ്രോത്സാഹിപ്പിച്ചു. ഒരു മാസം മുമ്പ് സ്‌കൂളിന് സമീപത്ത് യൂണിഫോമില്‍ തന്നെയായിരുന്നു വിവാഹം. ഉള്‍പ്രദേശം എന്ന് തോന്നിക്കുന്ന സ്ഥലത്തായിരുന്നു ചിത്രീകരണം.

വിദ്യാര്‍ഥിനിയെ താലി ചാര്‍ത്താന്‍ മറ്റൊരു പെണ്‍കുട്ടി മുടി ഉയര്‍ത്തി നല്‍കുന്നതും കെട്ടികഴിഞ്ഞില്ലേയെന്ന പെണ്‍കുട്ടിയുടെ ചോദ്യവും തുടര്‍ന്ന് വാഴയിലയില്‍ കരുതിയിരുന്ന കുങ്കുമം പെണ്‍കുട്ടിയുടെ നിറുകയില്‍ ചാര്‍ത്തി കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്. താലി ചാര്‍ത്തലിനുശേഷം ഇരുവരും ഒപ്പം സഹപാഠികളും ആഹ്ളാദം പങ്കുവയ്ക്കുന്നതും കാണാം. ഒരു മിനിറ്റില്‍ താഴെയുള്ളതാണ് വീഡിയോ.

Related posts