സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്ക​വേ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി​യെ  ക​ണ്ടെ​ത്താ​നാ​യി​ല്ല; ക​ന​ത്ത​മ​ഴ​യി​ൽ ഓ​ട​യി​ൽ വ​ലി​യ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ


ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ല്‍ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ് വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി. ഭൂ​വ​നേ​ശ്വ​റി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ജ്യോ​തി​ര്‍​മ​യ ബെ​ഹ്‌​റ(15) എ​ന്ന കു​ട്ടി​യാ​ണ് സൈ​ക്കി​ളി​ല്‍ റ്റ്യൂ​ഷ​ന് പോ​കു​ന്ന വ​ഴി അ​ഴു​ക്കു ചാ​ലി​ല്‍ വീ​ണ​ത്.

കു​ട്ടി വീ​ണ​തി​ന് പി​ന്നാ​ലെ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് അ​ഴു​ക്കു ചാ​ലി​ല്‍ നി​റ​യെ മ​ഴ​വെ​ള്ള​മാ​ണ്.

വീ​ണ​യു​ട​ന്‍ ത​ന്നെ കു​ട്ടി ഒ​ഴു​കി പോ​യി​രി​ക്കാ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment