വളരെയധികം അപകടമായ രീതിയിൽ സ്കൂൾ കുട്ടികൾ കളിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. മെക്സിക്കോയിലെ ഒരു പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സംഭവം.
തടി കൊണ്ട് നിർമിച്ചിരിക്കുന്ന ഒരു വസ്തുവിൽ കയറി കിടക്കുന്ന നാലു കുട്ടികൾ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ ഒരുമിച്ച് അതിൽ കറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ഈ ദൃശ്യങ്ങൾ പകർത്തിയയാൾ കുട്ടികളെ അതു ചെയ്യുന്നതിൽ നിന്നും വിലക്കാതെ അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
സോഷ്യൽമീഡിയായിൽ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.