മയ്യിൽ: 11 വസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അധ്യാപകനെതിരെ മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലിലെ യുപി സ്കൂൾ അധ്യാപകനായ ഇരിക്കൂർ സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഒരാഴ്ചമുന്പ് സ്കൂളിൽവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനവിവരം കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് പറയുകയായിരുന്നു.
രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതിയെ തുടർന്നാണ് നടപടി. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.