ചാത്തന്നൂർ:തീരദേശ സംരക്ഷണത്തിന് കോസ്റ്റൽ പോലീസിനൊപ്പം കൈകോർത്ത് പാരിപ്പളളി അമൃത സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് മാതൃകയായി.ശുചിത്വ തീരം സുരഷിത തീരം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് പരിസ്ഥിതി ദിനത്തിൽ കേഡറ്റുകളും കോസ്റ്റൽ പോലീസും സംയുക്തമായി തീരദേശത്ത് കണ്ടൽ ചെടികൾ വച്ച് പിടിപ്പിച്ചത്.
തീര സംരക്ഷണത്തിന്റെ ഭാഗമായി കോസ്റ്റൽ പോലീസിന്റെ രണ്ടാംഘട്ട പദ്ധതി പ്രകാരം നീണ്ടകര അഷ്ടമുടി കായലിന്റെ തീരത്താണ് രണ്ടായിരം കണ്ടൽ ചെടികൾ നട്ടത്. ആദ്യഘട്ടത്തിൽ അയ്യായിരം ചെടികൾ വച്ച് പിടിപ്പിച്ചിരുന്നു. കരുനാഗപ്പള്ളി അഴീക്കൽ മുതൽ പരവൂർ വരെയുളള തീരദേശത്ത് കണ്ടൽചെടികൾ വച്ച് പിടിപ്പിക്കുന്നതിന് ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയ്ക്കാണ് സ്റ്റുഡന്റെ കേഡറ്റുകളും കോസ്റ്റൽ പോലീസും ചേർന്ന് രൂപം നൽകിയിരിക്കുന്നത്.
എ.സിപി അരുൺരാജ പദ്ധതി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ എസ്.ഏച്ച്.ഒ മനോജ്. എം, പോലിസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിപ്രശാന്ത്.എ.എൽ, കോസ്റ്റൽ പി.ആർ.ഒ ശ്രീകുമാർ, എ.എസ്.ഐ മാരായ അശോകൻ, സെബാസ്റ്റ്യൻ, ഹരികുമാർ, അമൃത സ്കൂളിലെ എ.സുഭാഷ്ബാബു, ബിന്ദു.എൻ.ആർ, ജ്യോതിസ്, പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.