കോഴിക്കോട്: സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഹിജാബും ഫുൾസ്ലീവും അനുവദിക്കാത്തതിനെതിരേ വനിതാ ലീഗ് രംഗത്ത്.
മതപരമായ വേഷങ്ങൾ ധരിക്കാൻ അനുമതി നിഷേധിക്കുന്ന സർക്കാർ ഉത്തരവ് അവകാശലംഘനമാണെന്ന് വനിതാ ലീഗ് നേതൃത്വം പ്രതികരിച്ചു. ഉത്തരവ് തിരുത്തി ഹിജാബും ഫുൾസ്ലീവും ധരിക്കാൻ അനുമതി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
മതപരമായ വേഷങ്ങൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സേനയിലെ ഒരു പെണ്കുട്ടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് സേനയിലേത്.
കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു രീതി നടപ്പാക്കിയത്. അതിനാൽ മതചിഹ്നങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ ഉത്തരവ്.