മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​യുടെ ചികിത്‌സയ്ക്ക്  സ്റ്റു​ഡ​ന്‍റ് പോ​ലീ​സിന്‍റെ സ​ഹാ​യം;  സിറ്റിസ്കൂളുകളിലെ എ​സ്.​പി.​സി സ്കൂ​ളു​ക​ളി​ൽ നി​ന്നാണ് പണം സ്വരൂപിച്ച് മാതൃകയായത്

കൊല്ലം : മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​യാ​യ സിം​ല​യു​ടെ ചി​കി​ത്സ​ക്കാ​യി കൊ​ല്ലം സി​റ്റി​യി​ലെ എ​സ്.​പി.​സി സ്കൂ​ളു​ക​ളി​ൽ നി​ന്നും എ​സ്​പി.​സി കേ​ഡ​റ്റു​ക​ൾ സ​മാ​ഹ​രി​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ ചി​കി​ത്സാ സ​ഹാ​യ​നി​ധി ഇ​ന്ന് സ്കൂ​ൾ അ​സം​ബ്ലി​യി​ൽ വ​ച്ച് ഹെ​ഡ്മി​സ്ട്ര​സി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ബ​ഹു: കൊ​ല്ലം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ​പി.​കെ മ​ധു വിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​മ്മ​യ്ക്ക് കൈ​മാ​റി.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ ശ്രീ​മ​തി വി​ജ​യാ​ഫ്രാ​ൻ​സി​സ്, ഭ​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റും എ​സ്.​പി.​സി നോ​ഡ​ൽ ഓ​ഫി​സ​റു​മാ​യ ​എ​ൻ രാ​ജ​ൻ, അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫി​സ​ർ വൈ. ​സോ​മ​രാ​ജ്, കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​പെ​ക്ട​ർ ​വി​നോ​ദ്ച​ന്ദ്ര​ൻ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ​ഷി​ബു​പീ​റ്റ​ർ, എ​സ്.​പി.​സി ചാ​ർ​ജ്ജ് വ​ഹി​ക്കു​ന്ന ടീ​ച്ച​ർ അ​ർ​ച്ച​ന, പിടിഎ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts