ഹരിപ്പാട്. നാലു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.ഇടുക്കി വാഗമൺ സ്വദേശി ജോൺസണെ (54)ആണ് കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി പഠിക്കുന്ന സ്കൂളിലെ സഹായിയും, ക്ളീനറായും ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.
സ്കൂളിനു സമീപം ഇയാൾ താമസിക്കുന്നമുറിക്കുള്ളിൽ വെച്ചാണ് പീഡനം നടന്നത്. വീട്ടിലെത്തിയ കുട്ടിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞ അമ്മയാണ് പോലീസിൽ പരാതി നൽകിയത്.ഇതിനു മുൻപും ഒരുദിവസം ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നു. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.