പട്യാല: വിദ്യാര്‍ഥിനികളുടെ മൊബൈലിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച അധ്യാപകനെ വിദ്യാര്‍ഥികള്‍ ശരിക്കും പാഠം പഠിപ്പിച്ചു. പട്യാല ഗവണ്‍മെന്റ് കോളേജ് ഫോര്‍ വുമണിലെ ശിഷ്യരാണ് തങ്ങളുടെ ഞരമ്പുരോഗിയായ പ്രൊഫസറെ ശിക്ഷിച്ചത്.
മൊബൈലില്‍ ശിഷ്യഗണങ്ങള്‍ക്ക് അശ്ളീലദൃശ്യങ്ങള്‍ അയച്ചു കൊടുക്കുന്നതായിരുന്നു ടിയാന്റെ പരിപാടി. അദ്ധ്യാപകനെ പെണ്‍കുട്ടികള്‍ പിടിച്ചു കൊണ്ടുപോകുന്നതും മര്‍ദ്ദിക്കുന്നതും മൊബൈലില്‍ ചിത്രീകരിച്ച് പെണ്‍കുട്ടികള്‍ തന്നെ വീഡിയോ പുറത്തുവിടുകയും ചെയ്തു. അതേസമയം അധ്യാപകര്‍ കുടുങ്ങുന്നത് ഇതാദ്യ സംഭവമല്ല.
നേരത്തേ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് ജവഹര്‍ലാന്‍ നെഹ്രു സര്‍വകലാശാലയിലെ അതുല്‍ ജോഹരി എന്ന അദ്ധ്യാപകനെതിരേ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത് വന്നിരുന്നു.
തുടര്‍ന്നു പ്രൊഫസര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം നടത്തുകയും അദ്ധ്യാപകനെ സസ്പെന്റു ചെയ്യുകയും കോളേജ് പരിസരത്തു നിന്നു തന്നെ നിരോധിക്കുകയും ചെയ്തു. പിന്നീട് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ പിന്നീട് ജാമ്യം നേടുകയും ചെയ്തിരുന്നു.
സംഭവത്തില്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കും പോലീസിനും എതിരേ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്.
പോലീസ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞെങ്കിലും മറുവശത്ത് ഓള്‍ ഇന്ത്യാ ഡമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ മഹിളാ സംസ്‌കൃതിക് സംഘാതം തുടങ്ങിയ സ്ത്രീ വിമോചന സംഘടനകള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.