കൊല്ലം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളിലടക്കം വിദ്യാർഥി സംഘടനാ പ്രവർത്തനം അനുവദിച്ച് നിയമനിർമാണം ഉടൻ കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഈ അധ്യായന വർഷം തന്നെ സ്വാശ്രയ കാമ്പസുകളിൽ വിദ്യാർഥികൾക്ക് സംഘടനാപ്രവർത്തനം നടത്താനാവുന്നവിധം നിയമപ്രാബല്യം നൽകാനാണ് എൽഡിഎഫ് തീരുമാനം.
എസ്എഫ്ഐ 33 ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം ഉദ്ഘാടനം െ ചയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമസഭാ സമ്മേളന കാലയളവിൽ ബിൽ അവതരിപ്പിച്ച് നിയമനിർമാണത്തിന് കഴിയില്ല. നിയമസഭാ സമ്മേളനം കഴിയുന്ന ഉടൻ ഇക്കാര്യത്തിൽ നിയമപ്രാബല്യമുള്ള സംവിധാനമുണ്ടാക്കും.
കാമ്പസുകളിൽ വിദ്യാർഥി സംഘടനാപ്രവർത്തനം അനുവദിക്കണമെന്ന നിലപാടാണ് സർക്കാറിന്. വിദ്യാർഥി പ്രാതിനിധ്യമില്ലാതിരുന്ന സർവകലാശാലകളുെട സിൻഡിക്കേറ്റിൽ അത് ഉറപ്പാക്കാനുള്ള ഇടപെടലും സർക്കാർ നടത്തിയിട്ടുണ്ട്.
പോലീസിലെ ദാസ്യപണിയടക്കം വിവിധ വിഷയങ്ങളുയർത്തി ഇടതുഭരണത്തിെൻറ പ്രതിഛായ നശിപ്പിക്കാണ് കുത്തക മാധ്യമങ്ങളെകൂടി ഉപയോഗിച്ച് ചിലർ ശ്രമിക്കുന്നത്. ദാസ്യപ്പണി വിവാദത്തിലും പോലീസ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവത്തിലുമൊക്കെ ഇരകളെ സംരക്ഷിക്കുകയും അവർക്ക് നീതി നൽകുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്.
പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചത് സർക്കാരിന്റെ ഈ മേഖലയിലെ ഇടപെടൽ തെളിയിക്കുന്നതാണ്. അൺഎയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിന് കുറവുവന്നിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.സംസ്ഥാന പ്രസിഡൻറ് ജെയ്ക്.സി.തോമസ് അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യ ജനറൽ സെക്രട്ടറി വിക്രംസിങ്, പ്രസിഡൻറ് വി.പി.സാനു, സംസ്ഥാന സെക്രട്ടറി എം.വിജിൻ, സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എൻ.ബാലഗോപാൽ, ജില്ല സെക്രട്ടറി എസ്.സുദേവൻ, സ്വാഗത സംഘം ജനറൽ കൺവീനർ ശ്യാംമോഹൻ, എം.നൗഷാദ് എം.എൽ.എ, പി.രാജേന്ദ്രൻ, എസ്.ജയമോഹൻ, എക്സ്.ഏണസ്റ്റ് എന്നിവർ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ വിദ്യാർഥി റാലി നടന്നു. പ്രതിനിനിധി സമ്മേളനം ഇന്ന് രാവിലെ പത്തിന് ആശ്രാമം യൂനുസ് കൺവെൻഷൻ സെൻററിൽ നടക്കും.