പത്തനാപുരത്ത്  ലഹരി വസ്തുക്കളുടെ ഉപയോഗം  കൂടുന്നു;  സ്കൂൾ വിദ്യാർഥികളും  എക്സൈസിന്‍റെ നിരീക്ഷണത്തിൽ

പ​ത്ത​നാ​പു​രം:​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളും ഇ​നി എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍.​സ്കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​കു​ന്ന​താ​യു​ള്ള വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ളെ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്.​ക​ഴി​ഞ്ഞ ദി​വ​സം ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്ന ര​ണ്ട് യു​വാ​ക്ക​ളെ പ​ത്ത​നാ​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ബെ​ന്നി ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ല്‍ സ്കാ​ഡ് പി​ടി​കൂ​ടി​യി​രു​ന്നു.

ആ​വ​ണീ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍,ച​ക്കു​പാ​റ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ക​ഞ്ചാ​വെ​ത്തി​ച്ചി​രു​ന്ന ആ​വ​ണീ​ശ്വ​രം ച​ക്കു​പാ​റ കോ​ള​നി​യി​ല്‍ മാ​ങ്കു​ടി​യി​ല്‍ വീ​ട്ടി​ല്‍ സ്റ്റെ​ഫി​ന്‍ എ​സ് കു​മാ​ര്‍(19),പു​ത്ത​ന്‍​വീ​ട്ടി​ല്‍ രാ​ഹു​ല്‍(19)​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.​ത​ല​വൂ​ര്‍,പ​ത്ത​നാ​പു​രം,കു​ന്നി​ക്കോ​ട് മേ​ഖ​ല​യി​ലു​ള്ള ഹൈ​സ്കൂ​ള്‍,ഹ​യ​ര്‍ സെ​ക്ക​ന്റ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഇ​വ​രു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണെ​ന്ന വി​വ​രം ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ സ​മ്മ​തി​ച്ചു.​

ഈ വി​ദ്യാ​ര്‍​ത്ഥി​ക​ളെ ക​ണ്ടെ​ത്തി ബോ​ധ​വ​ത്ക​ര​ണ​മു​ള്‍​പ്പെ​ടെ ന​ട​ത്താ​നാ​ണ് എ​ക്സൈ​സ് സം​ഘം പ​ദ്ധ​തി​യി​ടു​ന്ന​ത്.​കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ ഇ​ത്ത​ര​ക്കാ​രു​ടെ കെ​ണി​യി​ല​ക​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കും.​പി​ടി​യി​ലാ​യ​വ​രി​ല്‍ നി​ന്നും ഇ​വ​രി​ല്‍ നി​ന്നും അ​ന്‍​പ​ത് പൊ​തി ക​ഞ്ചാ​വും പി​ടി​കൂ​ടി.​ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്ന പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ത്ഥി​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ​ക്കു​റി​ച്ച് വി​വ​രം കി​ട്ടി​യ​ത്.​

ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് എ​ക്സൈ​സ് സം​ഘം ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.​പി​ടി​യി​ലാ​യ ശേ​ഷം ഇ​വ​രു​ടെ ഫോ​ണി​ല്‍ ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്‍​പ​തോ​ളം കോ​ളു​ക​ളാ​ണെ​ത്തി​യ​ത്.​ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​യ​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​വ​ര്‍.

Related posts