ആലപ്പുഴ: ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികളുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ മോശമായ വീഡിയോ പ്രചരിക്കുന്നതിനെതിരേ സ്കൂൾ ഭാരവാഹികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
വീഡിയോ പോസ്റ്റ് ചെയ്തവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരേ നടപടി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവർക്ക് പരാതി നൽകുമെന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. മനോജ് കുമാർ പറഞ്ഞു.
വീഡിയോ പ്രചരിക്കുന്നതിനു പിന്നിൽ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗൂഢ ശ്രമമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരേയും പോസ്റ്റ് ചെയ്തവർക്കെതിരേയും കർശന നിയമ നടപടികൾ പോലീസ് സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചതായി സ്കൂൾ ഹെഡ്മിസ്ട്രസ് റാണി തോമസ്, പ്രിൻസിപ്പൽ ജിജി ജോസഫ്, എസ്എംസി ചെയർമാൻ ഷാജി കോയാപറന്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.