സാധാരണഗതിയില്‍ പുരുഷന്മാര്‍ സ്ത്രീകളെ പീഡിപ്പിച്ചു എന്നുള്ള വാര്‍ത്തകള്‍ മാത്രമേ കേട്ടിട്ടുള്ളു. ബലാത്സംഗം എന്നും പീഡനമെന്നുമൊക്കെ പേരിട്ട് അതിനെ വിളിക്കാറുമുണ്ട്. അതേസമയം, സ്ത്രീകള്‍ കള്ളക്കഥകള്‍ കെട്ടിച്ചമച്ച് പുരുഷന്മാരെ കേസില്‍പ്പെടുത്തുന്നതും പതിവായിട്ടുണ്ട്. ഏതാണ് സത്യം എന്ന് തിരിച്ചറിഞ്ഞ്, കോടതിയില്‍ എത്തിച്ച,് കേസ് തെളിയിച്ച്, കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്നത് പോലീസുകാരെ സംബന്ധിച്ച് ഇന്ന് ശ്രമകരമായ ജോലിയായി മാറിയിരിക്കുകയാണ്. ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതയെന്നവണ്ണം അടുത്ത കാലത്തായി സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഇവര്‍ക്കിതെങ്ങനെ സാധിക്കുന്നുവെന്ന് എത്രയാലോചിട്ടിട്ടും പിടികിട്ടാത്തവരാണ് ഭൂരുഭാഗം ആളുകളും. ഈയവസരത്തിലാണ് സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നതിന് പിന്നില്‍ ശരിക്കും എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ലണ്ടനില്‍ ഒരു പഠനം നടന്നത്.
ആ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ലണ്ടനിലെ ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി സ്ത്രീകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പഠനവിധേയമാക്കിയത്. ബ്ലാക്ക്‌മെയില്‍, ഭീഷണി, നുണ, അപമാനിക്കല്‍ ഇങ്ങനെ പലതരത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചാണ് പുരുഷന്മാരെ സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു. ആയുധങ്ങള്‍ ഉപയോഗിച്ച് ഭയപ്പെടുത്തി പീഡിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്. നേരത്തെ മുതല്‍ പരസ്പരം അറിയാവുന്നവരാണെങ്കില്‍ ബന്ധം അവസാനിപ്പിക്കുമെന്ന രീതിയിലുള്ള ഭീണികളാണ് പ്രയോഗിക്കുന്നത്.
ഇത്തരമൊരു വിഷയത്തില്‍ ആധികാരികമായി നടക്കുന്ന ആദ്യപഠനമാണിതെന്നാണ് ഗവേഷകരുടെ വാദം. ലങ്കാസ്റ്റര്‍ സര്‍വ്വകലാശാലയിലെ സിയോഭാന്‍ വിയറുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ബ്രിട്ടനില്‍ പ്രായംകുറഞ്ഞ ആണ്‍കുട്ടികള്‍ ഇത്തരം പീഡനത്തിന് ഇരയാകുന്നുവെന്ന വാര്‍ത്തകള്‍ കൂടുതലായി വന്നുതുടങ്ങിയ പശ്ചാത്തലത്തിലാണ് ഇതേക്കുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചത്. ഏഷ്യയില്‍നിന്ന് ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍നിന്ന് ഉപരിപഠനത്തിനായി ബ്രിട്ടനില്‍ എത്തുന്ന വിദ്യാര്‍ത്ഥികളും ഇത്തരം പീഡനത്തിന് ഇരയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏതായാലും ഇത്തരം പീഡനങ്ങള്‍ക്ക് വിധേയരാവുന്നവര്‍ക്ക് ഒരാശ്വാസമാവും തങ്ങളുടെ ഈ പഠനവും കണ്ടെത്തലുകളും എന്നാണ് ഇവര്‍ കരുതുന്നത്.