ആരുടെയും മുമ്പില്‍ ചങ്കൂറ്റത്തോടെ നേരെ നിന്ന് മറുപടി പറയുക എല്ലാവരെയും കൊണ്ട് സാധിക്കുന്ന കാര്യമല്ല. എന്നാല്‍ ഇത്തരക്കാരനായ ഒരു ബാലനാണ് ഇപ്പോള്‍ തെലങ്കാന ഐടി,വ്യവസായിമന്ത്രി കെ.ടി രാമറാവുവിനെ അമ്പരപ്പിച്ചിരിക്കുന്നത്.
വെറും പന്ത്രണ്ട് വയസാണ് അവന്റെ പ്രായം. സൈക്കിളില്‍ പത്രവിതരണം നടത്തി ജീവിതത്തിനുള്ള പണം കണ്ടെത്തുകയാണ് ഈ മിടുക്കന്.
ഈ പ്രായത്തിലുള്ള ഒരു കുട്ടി ജോലി ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്ത ഒരു യുവാവിന് അവന് നല്കിയ മറുപടി കെടിആറിനെ വല്ലാതെ ആകര്‍ഷിച്ചു. അദ്ദേഹം ബാലനെ പ്രശംസിച്ച് വിഡിയോ ട്വീറ്റ് ചെയ്തു.
‘നീ എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന് ഒരു യുവാവ് ബാലനോട് ചോദിച്ചു. ഒരു ഭാവമാറ്റവുമില്ലാതെ അവന് തിരികെ ചോദിച്ചു. എന്താ ഇങ്ങനെ ചെയ്യാന്‍ പാടില്ലേ.
ഇതോടെ ചോദ്യം ചോദിച്ചയാള്‍ കുറച്ച് കൂടി സ്നേഹത്തോടെ കാര്യം തിരക്കി. കഷ്ടപാടുകള്‍ കൊണ്ടാണോ നീ ജോലി ചെയ്യുന്നത് എന്ന് അറിയാനാണെന്നും സ്കൂളില്‍ പോകുന്നുണ്ടോ എന്ന് അറിയാനും വേണ്ടിയാണ് ചോദിച്ചതെന്നും അയാള്‍ വ്യക്തമാക്കി.
ഇതിനും അവന് മറുപടി ഉണ്ടായിരുന്നു. എന്റെ പേര് ശ്രീ പ്രകാശ് എന്നാണ്. ആറാം ക്ലാസിലാണ്. സര്‍ക്കാര്‍ ഹൈസ്കൂളില്‍ പഠിക്കുന്നു.
പഠിക്കുന്നതിനൊപ്പം ജോലിയും ചെയ്യുന്നു. അതില്‍ എന്താണ് തെറ്റ്. ഈ വരുമാനം എനിക്ക് ഭാവിയില്‍ നല്ല നിലയിലെത്താന്‍ ഉപകരിക്കും. അവന് പറയുന്നു.
തെലങ്കാന ജഗ്ത്യാല് നിന്നുള്ള വിഡിയോയാണിത്. ബാലന്റെ മറുപടി തന്നെ ഏറെ ആകര്‍ഷിച്ചെന്ന് വ്യക്തമാക്കിയാണ് കെടിആറിന്റെ ട്വീറ്റ്.