വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയതിന് കഴിഞ്ഞ തവണ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഷമീനയെക്കുറിച്ച് വെളിയില്‍ വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. ലോലഹൃദയന്മാരായ പണക്കാരെ വശീകരിച്ച് റിസോര്‍ട്ടില്‍ കൊണ്ടുവന്ന് ഹണിട്രാപ്പില്‍ പെടുത്തിയാണ് 27കാരിയ ഷമീന പണം വാരിയത്.
മുമ്പ് പലവട്ടം ഇതേകുറ്റത്തിന് അറസ്റ്റിലായിട്ടുണ്ടെങ്കിലും ഷമീനയെ വീണ്ടും ഇതിനു പ്രേരിപ്പിച്ചത് പണം തന്നെയാണ്. തിരുവമ്പാടിയിലെ റിസോര്‍ട്ട് ഉടമയുടെ ധൈര്യമാണ് ഇത്തവണ ഷമീനയെ കുടുക്കിയത്. കക്കാടംപോയിലിലെ റിസോര്‍ട്ടില്‍ വെച്ച് നഗ്നചിത്രം എടുത്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഒരുങ്ങിയപ്പോഴാണ് യുവതിയ്‌ക്കെതിരേ റിസോര്‍ട്ട് ഉടമ പരാതി നല്‍കിയത്.
റിസോര്‍ട്ട് വാടകയ്ക്കു നല്‍കുന്നതുമായി ബന്ധ്പപെട്ട ചര്‍ച്ചകള്‍ക്ക് വിളിച്ചു വരുത്തി മദ്യംകുടിപ്പിക്കുകയും പിന്നീട് യുവതിയ്‌ക്കൊപ്പം വിടുകയുമായിരുന്നു. യുവാവം ഷമീനയും ഒന്നിച്ചുള്ള ദൃശ്യങ്ങളും പകര്‍ത്തി ഇവ കാണിച്ച് ബ്ലാക് മെയില്‍ ചെയ്ത് ആദ്യം 40000 രൂപയാണ് വാങ്ങിയത്. പിന്നീട് അഞ്ച് ലക്ഷം കൂടി ആവശ്യപ്പെട്ടു ഷമീന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്.
പബ്ബിലെ ഡാന്‍സര്‍ കൂടിയായ ഷമീമ ഹരം കണ്ടെത്തിയിരുന്നത് തട്ടിപ്പിലും സെക്‌സ് റാക്കറ്റിലുമാണെന്നാണ് പോലീസ് പറയുന്നത്. മുഖ്യ ആയുധമാകട്ടെ ഹണിട്രാപ്പും. ഫേസ്ബുക്കിലൂടെയാണ് ഷമീന ഇരകളെ കണ്ടെത്തുന്നത്. നസീമയെന്ന മറ്റൊരു യുവതിയാണ് ഇത്തരം തട്ടിപ്പുകളില്‍ ഷമീനയുടെ ഗുരു. മുമ്പ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കിയതിന് ഇരുവരും അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഇത്തവണ അഞ്ചു ലക്ഷം ആവശ്യപ്പെട്ടതാണ് ഷമീനയ്ക്കു വിനയായത്. തിരുവമ്പാടി സ്വദേശിയായ വ്യവസായി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈദരാബാദ്,ചെന്നൈ,ബംഗളുരു എന്നിവിടങ്ങളില്‍ ഒന്നരമാസമായി ഷമീന ഒളിവിലായിരുന്നു. പബ്ബില്‍ ഡാന്‍സ് ചെയ്തിരുന്ന കാലയളവില്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ ഒളിവു ജീവിതത്തിന് ഷമീനയ്ക്കു സഹായകമായി.
കൊടുങ്ങല്ലൂരില്‍ ഷമീനയ്ക്ക് എതിരെ ബ്ലാക് മെയില്‍ കേസുണ്ടായിരുന്നു. ഇതില്‍ ഹാജരാകാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് ഷമീനയെ പോലീസ് അറസ്റ്റു ചെയ്യുന്നത്. ഡോണ്‍,ജോര്‍ജ് എന്നീ ആളുകളുടെ സഹായത്തോടെയാണ് ഷമീന വ്യവസായിയെ കുടുക്കിയത്. ഇവര്‍ ആദ്യം അറസ്റ്റിലായിരുന്നു. വ്യവസായിയുടെ ഒപ്പമിരുന്ന് മദ്യപിച്ച് ഇയാളുടെ ബോധം നശിപ്പിച്ചശേഷം വസ്ത്രമുരിഞ്ഞ് ഫോട്ടോകള്‍ എടുക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അനീഷ് മോഹനെ പോലീസ് അന്വേഷിക്കുകയാണ്.
ഷമീനയുടെ ഫോണും അനീഷിന്റെ കൈയ്യിലാണ്. മുമ്പ് ഗള്‍ഫിലായിരുന്ന ഷമീന അവിടെയും നടത്തിയിരുന്നത് സമാനമായ പ്രവര്‍ത്തനങ്ങളാണ്. ഷമീനയുടെ പിന്നില്‍ വന്‍ സെക്‌സ് റാക്കറ്റ് ഉണ്ട് എന്ന അനുമാനത്തിലാണ് പോലീസ് മുമ്പോട്ടു നീങ്ങുന്നത്.