ടെക്സസ്: സെൻട്രൽ ടെക്സസ് മക്ക്ഗ്രിഗർ സിറ്റിയിൽ നിന്നും കാണാതായ 14 വയസുള്ള രണ്ടു പെണ്‍കുട്ടികളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിച്ചു.
ജൂണ്‍ 29നാണ് അയിഷലിൻ ക്രോസ് (14), എമിലി സോളമൻ (14) എന്നിവരെ മക്ക്ഗ്രിഗർ സിറ്റിയിൽ നിന്നും കാണാതായത്.
ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവർ മക്ക്ഗ്രിഗർ പോലീസ് ഡിപ്പാർട്മെന്റിനെ 254 840 2855 അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
ഇവരെ കണ്ടെത്തുന്നതിന് ആംബർ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ കുട്ടികളെ കാണാതായാൽ 12 മണിക്കൂറിനകം തിരികെ എത്താറുണ്ട്.
ഈ സംഭവത്തിൽ ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടികൾ മടങ്ങിവരാത്തതിൽ ആശങ്കയുണ്ടെന്ന് പോലീസ് അധികൃതർ പറയുന്നു.