ലക്നൗ: പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്ഐയുമായി ബന്ധമുള്ള ഖാലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (ബികെഐ) സജീവ പ്രവർത്തകൻ സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി പിടിയിൽ.
ഉത്തർപ്രദേശ് കൗശാമ്പി ജില്ലയിൽനിന്ന് ഉത്തർപ്രദേശ് എസ്ടിഎഫും പഞ്ചാബ് പോലീസും ഇന്നു പുലർച്ചെ മൂന്നരയോടെ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ ലജർ മാസിഹ് പിടിയിലായത്. മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, രണ്ട് ഡിറ്റണേറ്ററുകൾ, വിദേശ നിർമിത പിസ്റ്റൾ, 13 വെടിയുണ്ടകൾ തുടങ്ങിയവ ഇയാളിൽനിന്നു പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
പിടിയിലായ ഭീകരൻ ജർമനി ആസ്ഥാനമായുള്ള ബികെഐ ഗ്രൂപ്പിന്റെ തലവനായ സ്വർണ് സിംഗ് എന്ന ജീവൻ ഫൗജിയുടെ കീഴിൽ പ്രവർത്തിക്കുന്നയാളാണ്. ഇവർക്ക് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്ഐയുമായി നേരിട്ടുബന്ധമുണ്ടെന്ന് യാഷ് പറഞ്ഞു.