കോഴിക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ സിപിഎം േനതാവിന്റെ മുഖത്തടിക്കുകയും നേതാക്കളെ തെറിവിളിക്കുകയും ചെയ്ത എസ്ഐക്കെതിരേ മിന്നല് വേഗത്തില് നടപടി.
സംഭവം നടന്ന് അരമണിക്കൂറിനകം എസ്ഐയെ എആര് ക്യാമ്പിലേക്ക് സ്ഥലംമാറ്റി. മലപ്പുറം തിരൂര് പോലീസ് സ്റ്റേഷനിലെ പ്രൊബേഷന് എസ്ഐ കെ.വി. വിപിനെതിരേയാണു നടപടിയെടുത്തത്.
വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയെ മുഖത്തടിക്കുകയും തിരൂര് ബ്ളോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീനെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനെയും തെറിവിളിക്കുകയും ചെയ്തെന്നാണു പരാതി. ഒരു കേസിന്റെ ആവശ്യവുമായി സ്റ്റേഷനില് എത്തിയതായിരുന്നു നേതാക്കള്.
നൗഷാദിന്റെ വാര്ഡിലെ ഒരു മത്സ്യതൊഴിലാളിയോട് ഒരു കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ പത്തിന് സ്റ്റേഷനില് എത്താന് എസ്ഐ ആവശ്യപ്പെട്ടിരുന്നു. ജോലി സംബന്ധമായ ആവശ്യമുള്ളതിനാല് മത്സ്യത്തൊഴിലാളിക്ക് എത്താന് പറ്റില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നൗഷാദ് എസ്ഐ വിപിനെ ഫോണില് വിളിച്ചു.
എന്നാല്, പ്രശ്നത്തില് ഇടപെടേണ്ടെന്ന് നൗഷാദിനെ എസ്ഐ താക്കീത് ചെയ്തു. പ്രസിഡന്റ് പ്രസിഡന്റിന്റെ പണിയെടുത്താന് മതിയെന്നും പറഞ്ഞു.
ഇതേച്ചൊല്ലി ഇരുവരും തമ്മില് ഫോണില് വാക്കേറ്റം നടന്നു. കുറച്ചുകഴിഞ്ഞ് നൗഷാദ് ഗ്രാമപഞ്ചായത്തിന്റെ വാഹനത്തില് പോലീസ് സ്റ്റേഷനില് എത്തി. മത്സ്യത്തൊഴിലാളിക്ക് ഹാരാകാന് പറ്റാത്തതിന്റെ കാരണം വിശദീകരിച്ചു.
എന്നാല് എസ്ഐ ഇത് അംഗീകരിക്കാന് തയാറായില്ല. ഇതു വാക്കേറ്റത്തിലെത്തി. ഇതിനിടയില് എസ്ഐ വിപിന് സീറ്റില് നിന്നെഴുന്നേറ്റ് നൗഷാദിന്റെ മുഖത്ത് അടിച്ചതായാണ് പരാതി.
ഷര്ട്ടിന്റെ കോളറില് കുത്തിപ്പിടിച്ച് നെഞ്ചില് തള്ളി സ്റ്റേഷനകത്തുനിന്നു പുറത്തേക്ക് കൊണ്ടുവന്നു. ഉടനെ തന്നെ സ്റ്റേഷന് കോമ്പൗണ്ട് വിട്ടുപോകണമെന്നും അല്ലെങ്കില് വിവരമറിയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്റ്റേഷന് കോമ്പൗണ്ടില് നിന്ന് ഗ്രാമപഞ്ചായത്തിന്റെ വാഹനം പുറത്തേക്ക് മാറ്റാനും നിര്ദേശിച്ചു.
ഇതിനിടയില് സ്റ്റേഷനിലെ സംഭവവികാസങ്ങള് അറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ. ജയനും തിരൂര് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീനും പോലീസ് സ്റ്റേഷനില് എത്തി.
പ്രശ്നങ്ങള് ചോദിച്ചറിയുന്നതിനിടയില് എസ്ഐ രോഷാകുലനായി ഇവരോടും തട്ടിക്കയറുകയും തെറിവിളിക്കുകയും ചെയ്തു. ഈ സമയം സ്റ്റേഷന് ഇന്സ്പെക്ടര് എം.ജെ. ജിജോ സ്റ്റേഷനില് എത്തിയപ്പോള് േനതാക്കള് അദ്ദേഹത്തോടൊപ്പം ഓഫീസിനകത്തേക്കു കയറി. അവര് വാതില് അടച്ച് അകത്തു കുത്തിയിരുന്നു.
എസ്ഐക്കെതിരേ നടപടിയെടുത്തശേഷമേ പുറത്തുപോകുകയുള്ളുവെന്നവര് അറിയിച്ചു. സ്ഥിതിഗതികള് മോശമാകുമെന്ന് കണ്ട ഇന്സ്പെക്ടര് എസ്പി അടക്കമുള്ള ഉയര്ന്ന ഓഫീസര്മാരെ വിവരം അറിയിച്ചു.
എസ്ഐക്കെതിരേ നടപടിയെടുക്കാമെന്ന് ഇന്സ്പെക്ടര് ഉറപ്പുനല്കിയതോടെ നേതാക്കള് സ്റ്റേഷന് അകത്തുനിന്ന് പുറത്തിറങ്ങി. അരമണിക്കൂറനകം എസ്ഐയെ എആര് ക്യാമ്പിലേക്ക് അന്വേഷണ വിധയേമായി മാറ്റുകയും െചയ്തു. പ്രൊബേഷന് പൂര്ത്തിയാക്കാനായി ആറുമാസം മുമ്പാണ് എസ്ഐ ഇവിടെ എത്തിയത്.