പോലീസ് സ്റ്റേഷനിലെത്തിയ യുവതിയ എസ്ഐ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. വിവാഹമോചനക്കേസില്‍ കേസില്‍ സാക്ഷിമൊഴി നല്കാന് സ്റ്റേഷനിലെത്തിയ യുവതിയ്ക്കാണ് ദുരനുഭവം നേരിട്ടത്.
ബംഗളൂരുവിലെ എസ്ജി പാല്യ സ്റ്റേഷനിലെ എസ്ഐ മഞ്ജുനാഥിനെതിരെയാണ് പരാതി.സ്റ്റേഷനിലുള്ളില്‍ വച്ച് എസ്ഐ അനുചിതമായി സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി.
ഏപ്രില്‍ എട്ടിന് വിവാഹമോചനക്കേസില്‍ സാക്ഷി മൊഴി നല്കാന് എത്തിയപ്പോഴായിരുന്നു സംഭവം.
മൊഴി നല്‍കുന്നതിനിടെ എസ്ഐ കൈയില്‍ പിടിക്കുകയും ഇറങ്ങുമ്പോള്‍ ശരീരത്തില്‍ പിടിക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടാതെ എസ്ഐ അശ്ലീല മെസേജുകള്‍ അയച്ചതായും യുവതി പറയുന്നു.
ഏപ്രില്‍ പത്തിന് തനിക്ക് ഉണ്ടായ ദുരനുഭവം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചെങ്കിലും കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് അത് ഡിലീറ്റ് ചെയ്തതായും യുവതി പറയുന്നു.
എന്നാല്‍ ട്വീറ്റ് വൈറലായതോടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ യുവതി പരാതി നല്‍കിയതായും വിഷയം ഗൗരവമുള്ളതാണെന്നും ഡിസിപി പറഞ്ഞു.