പാലക്കാട്: പാലക്കാട്ട് എസ്ഡിപിഐ പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമികള്‍ ഉപേക്ഷിച്ച രണ്ടാമത്തെ കാര്‍ കൃപേഷ് എന്നയാളിന്റേതാണെന്ന് പോലീസ് കണ്ടെത്തി.
കാര്‍ തന്റെ പേരിലാണെങ്കിലും ഉപയോഗിക്കുന്നത് അലിയാര് എന്നയാളാണെന്നും വാടകയ്ക്ക് നല്കുന്ന കാറാണിതെന്നും കൃപേഷ് പറഞ്ഞു. എന്നാല്‍ രമേശ് എന്ന ബിജെപി പ്രവര്‍ത്തകനാണ് കാര്‍ വാടകയ്ക്കെടുത്തതെന്ന് അലിയാര് അറിയിച്ചു.
ക്ഷേത്ര ദര്‍ശനത്തിന് പോകാനെന്ന് പറഞ്ഞാണ് കാര്‍ വാങ്ങിയതെന്നും സംഭവത്തിന് ശേഷം രമേശിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അലിയാര് കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാറും ആക്രമികൾ ഉപയോഗിച്ചിരുന്നു. സംഭവത്തിന് ശേഷം ഉപേക്ഷിച്ച കാർ പോലീസ് കസ്റ്റഡിയിലാണ്.