കായംകുളം: വെള്ളാപ്പള്ളി നടേശൻ ഉടൻ ജയിലഴിക്കുള്ളിലാകുമെന്ന് ബി ഡി ജെ എസിൽ നിന്ന് തുഷാർ വെള്ളാപ്പള്ളി പുറത്താക്കിയ മാവേലിക്കര എസ്എൻ ഡി പി യൂണിയൻ മുൻ പ്രസിഡ
ന്റ് സുഭാഷ് വാസു പറഞ്ഞു.
തനിക്കൊപ്പം നിൽക്കുന്ന ബി.ഡി.ജെ.എസ് നേതാക്കന്മാരെ കായംകുളത്ത് വിളിച്ചുകൂട്ടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 ദിവസത്തിനുള്ളിൽ വെള്ളാപ്പള്ളി ജയിൽ അഴിക്കുള്ളിലാകും എസ്.എൻ.ഡി.പി.യോഗത്തിന്റെ ജനറൽ സെക്രട്ടറിമാരിൽ ജയിലിൽ കിടന്ന ഏക വ്യക്തിയാകും വെള്ളാപ്പള്ളി.
സ്വാമിശാശ്വതീകാനന്ദ, ചങ്ങനാശേരിയിലെ പെൺകുട്ടി എന്നിവരുടെ മരണം സംബന്ധിച്ച് ഫെബ്രുവരി 6 തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ചില കാര്യങ്ങൾവെളിപ്പെടുത്തും. എൻ.ഡി.എകൺവീനർ സ്ഥാനത്തു നിന്നും തുഷാറിനെ മാറ്റി പകരംജോയിന്റ് കൺവീനറായ സുരേഷ് ബാബുവിനെ കൺവീനറാക്കണമെന്നാവശ്യപ്പെട്ട്.
എൻ.ഡി.എ നേതൃത്വത്തിന് കത്തു നൽകുമെന്നും സുഭാഷ് വാസു പറഞ്ഞു . കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിൽ വെള്ളാപ്പള്ളിയും തുഷാറും രാഷ്ട്രീയ കുതിരക്കച്ചവടംനടത്തി. പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ തോൽപ്പിക്കാൻ പത്മകുമാറിനെ ഉപയോഗിച്ചു.ആലപ്പുഴയിലും രഹസ്യമായി ശാഖാ യോഗങ്ങൾ വഴി എൻ.ഡി.എ.യെതോൽപ്പിച്ചു.
കുട്ടനാട് സീറ്റിൽ ഇവർ സി.പി.എം,എൻ.സി.പി.നേതൃത്വങ്ങളുമായി കച്ചവടം ഉറപ്പിച്ചു.ഗുരുവായൂർ ദേവസ്വം ബോർഡ്മെമ്പറായിബിനീഷിനെ നിയമിക്കാനുൾപ്പെടെയുള്ള ചില സ്ഥാനമാനങ്ങളിൽ രഹസ്യധാരണയുണ്ടാക്കി. എന്നാൽ കുട്ടനാട്ടിൽ ഉന്നതനായ ജനസമ്മത സ്ഥാനാർഥി ബി.ഡി.ജെ.എസിനുണ്ടാകും.
യഥാർത്ഥ ബി.ഡി.ജെ. എസ് തങ്ങളുടേതാണ് തെരെഞ്ഞെടുപ്പുകമ്മീഷന്റെ പക്കലുള്ള രേഖയിൽ പ്രസിഡന്റ് താൻ തന്നെയാണ് .അവർക്കുവേണമെങ്കിൽ ബി.ഡി.ജെഎസ് വെള്ളാപ്പള്ളി കുടുംബം, വി.കെ എന്ന പേരിൽപുതിയ പാർട്ടി ഉണ്ടാക്കാമെന്നും സുഭാഷ് വാസു പരിഹസിച്ചു.
തെറ്റായുണ്ടാക്കിയ പണം സൂക്ഷിക്കാനുള്ള പുകമറ സൃഷടിക്കാനാണ് ഇവർക്കു പാർട്ടിയും സംഘടനയും .ബി ഡി ജെ എസ് സംസ്ഥാന കമ്മിറ്റിയിലെ പതിനൊന്നു പേരിൽ പത്തുപേരും തന്നോടൊപ്പമാണെന്ന് സുഭാഷ് വാസു പറഞ്ഞു.
ബിജുകാക്കത്തോട്ടിൽ വയനാട്, സദാശിവൻ, സുരേഷ് ബാബു, വി.രാജീവ്, സി.ഡി.അനിൽ ,സുധ അമ്പാടി, ഡോ.ബാബു, .മനോരഞ്ചൻ, ദാസ് കണ്ണൂർ, എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. റ്റി.പി.സെൻകുമാറിന്റെ മകൻ അരുൺ സെൻകുമാറും യോഗത്തിൽ പങ്കെടുത്തു.