ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയേയും പൊതുജന മധ്യത്തിലും മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസുവിനെതിരെ നിയമപരമായും സംഘടനാപരമായും നിയമ നടപടികൾ സ്വീകരിക്കണമെന്ന് എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കണിച്ചുകുളങ്ങരയിൽ നിന്ന് ശിവഗിരിയിലേയ്ക്കും ഗുരുവായൂരിലേയ്ക്കും ഒപ്പം യൂണിയന്റെ കിഴക്കൻ മേഖലയായ തണ്ണീർമുക്കം, പുത്തനന്പലം തുടങ്ങിയ സ്ഥലങ്ങളിലൂടെ കണിച്ചുകുളങ്ങര വഴി അർത്തുങ്കൽ ബസിലിക്കയിലേയ്ക്ക് പുതിയ ബസ് സർവീസ് ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.