പത്തനംതിട്ട: വഴിയരികില്‍ കണ്ട വയോധികനായ ഭിക്ഷക്കാരനെ കുളിപ്പിച്ച് ഭക്ഷണം നല്കി വൃദ്ധ സദനത്തില്‍ എത്തിച്ച കോന്നി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ സുബീക്ക് റഹീമിന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അഭിനന്ദനം.
സുബീക്ക് റഹീം മാനസിക വിഭ്രാന്തി കാട്ടിയ ഇതര സംസ്ഥാനക്കാരനായ വയോധികനെ മുടിവെട്ടി കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ അണിയിച്ച് വൃദ്ധ സദനത്തില്‍ എത്തിക്കുന്നതിന് സിവില്‍ പോലീസ് ഓഫീസര്‍ മുന്‍കൈ എടുക്കുകയായിരുന്നു.
സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍ ഈ ദൃശ്യങ്ങള്‍ ഫേസ് ബുക്കില്‍ പങ്കുവച്ചതോടെ നിരവധിപ്പേര്‍ സുബീക്ക് റഹീമിനെ അഭിനന്ദിച്ചു രംഗത്തെത്തി.
സിവില്‍ പോലീസ് ഓഫീസര്‍ക്ക് 500 രൂപ കാഷ് അവാര്‍ഡും അഭിനന്ദനക്കത്തും നല്കാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിടുകയും ചെയ്തു.