ഇവിടെ ജാ​തി​ക്കോ മ​ത​ത്തി​നോ രാ​ഷ്ട്രീ​യ​ത്തി​നോ സ്ഥാ​ന​മി​ല്ല! ചി​ത​യൊ​രു​ക്കലിൽ പെൺകരുത്തുമായി സു​ബീ​ന റ​ഹ്‌മാ​ൻ; പ്രായം വെറും 26

ഇ​രി​ങ്ങാ​ല​ക്കു​ട: വീ​ടു വി​ട്ടാ​ൽ തൊ​ടി വ​രെ എ​ന്ന കാ​ലം മാ​ഞ്ഞു. പു​രു​ഷന്മാ​ർ പോ​ലും ജോ​ലി ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ജോ​ലി ചെ​യ്ത് പെ​ണ്‍​ക​രു​ത്തി​ന്‍റെ പ്ര​തീ​ക​മാ​വു​ക​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​ക്കാ​രി കു​ഴി​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ റ​ഹ്‌മാ​ന്‍റെ ഭാ​ര്യ സു​ബീ​ന റ​ഹ്‌മാ​ൻ.

ജീ​വി​ത​മെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ൽ പ്രാ​രാ​ബ്ധ​ങ്ങ​ൾ വെ​ല്ലു​വി​ളി​യാ​യി മു​ന്പി​ൽ വ​ന്ന​പ്പോ​ൾ പ​ക​ച്ചു നി​ൽ​ക്കാ​തെ ത​ന്നെ​ക്കൊ​ണ്ട് സാ​ധി​ക്കാ​ത്ത​താ​യി ഒ​ന്നു​മി​ല്ല എ​ന്ന മ​ന​സു​റ​പ്പോ​ടെ​യാ​ണ് സു​ബീ​ന ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ൻ​ബി​എ​സ് സ​മാ​ജം വ​ക മു​ക്തി​സ്ഥാ​നി​ലെ ജോ​ലി​യ്ക്ക് ഇ​റ​ങ്ങി തി​രി​ച്ച​ത്. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടാ​ണ് സു​ബീ​ന ഈ ​ജോ​ലി​യി​ലേ​ക്ക് വ​രു​ന്ന​തി​ന് കാ​ര​ണ​മാ​യ​ത്.

ക​ൽ​പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വി​നു ജോ​ലി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന തുഛ​മാ​യ വ​രു​മാ​നം കൊ​ണ്ട് മാ​ത്രം കു​ടും​ബം ക​ഴി​ഞ്ഞു​പോ​കാ​ൻ പ​റ്റി​ല്ലെ​ന്നു വ​ന്ന​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കു​ടും​ബ​ഭാ​രം പാ​തി ഏ​റ്റെ​ടു​ത്ത​ത്.

മ​ര​പ്പ​ണി​ക്കാ​ര​നാ​യ ബാ​പ്പ ര​ണ്ട് വ​ർ​ഷം മു​ന്പ് തെ​ങ്ങി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ​തി​നെ തു​ർ​ന്ന് അ​സു​ഖ​ബാ​ധി​ത​നാ​യി ജോ​ലി​യ്ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

ഉ​മ്മ​യാ​ണ് വീ​ട്ടി​ൽ ബാ​പ്പ​യെ സ​ഹാ​യി​ക്കു​ന്ന​ത്. ബാ​പ്പ​യും ഉ​മ്മ​യും ഭ​ർ​ത്താ​വും ഏ​ക മ​ക​നും അ​ട​ങ്ങു​ന്ന​താ​ണ് സു​ബീ​ന​യു​ടെ കു​ടും​ബം. മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട ലി​റ്റി​ൽ ഫ്ള​വ​ർ സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

വ​ള​രെ​യ​ധി​കം സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ശ്മ​ശാ​ന​ത്തി​ൽ ജോ​ലി​യ്ക്ക് ആ​ളെ എ​ടു​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്. ഉ​ട​ൻ ശ്മ​ശാ​ന അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ച​തോ​ടെ ജോ​ലി ല​ഭി​ക്കു​ക​യും ചെ​യ്തു. ഓ​ഫീ​സ് ജോ​ലി​യാ​യി​രു​ന്നു ആ​ദ്യം.

മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്പോ​ൾ മാ​ത്രം ചി​ല രേ​ഖ​ക​ൾ എ​ഴു​തി ന​ൽ​കു​ക എ​ന്നു​ള്ള​താ​യി​രു​ന്നു ജോ​ലി. കാ​ര്യ​മാ​യ ജോ​ലി ഒ​ന്നും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പി​ന്നീ​ട് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കാ​മെ​ന്നാ​യി.

ഈ ​ജോ​ലി​യി​ൽ ക​യ​റി​യ​തി​നു​ശേ​ഷം കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാനും സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ന​ട​ത്താ​നും സാധിച്ചതായി സു​ബീ​ന പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​മാ​യി സു​ബീ​ന ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു. ന​ല്ല രീ​തി​യി​ലാ​ണ് ജോ​ലി മു​ന്പോ​ട്ട് പോ​കു​ന്ന​തെ​ന്നും താ​ൻ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും കു​ടും​ബം പു​ല​ർ​ത്താ​ൻ ഇ​വി​ടെ നി​ന്ന് കി​ട്ടു​ന്ന വ​രു​മാ​നം കൊ​ണ്ട് സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും സു​ബീ​ന പ​റ​ഞ്ഞു.

ജോ​ലി​ക്കു പ്ര​വേ​ശി​ക്കു​ന്പോ​ൾ ഭ​ർ​തൃ കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും സ്വ​ന്തം കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ ആ​ദ്യം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ത​നി​ക്കി​പ്പോ​ൾ 26 വ​യ​സ് മാ​ത്ര​മേ പ്രാ​യ​മാ​യി​ട്ടു​ള്ളൂ​വെ​ന്നും ഒ​രു മു​സ്ലീം യു​വ​തി ഇ​ത​ര മ​ത​സ്ഥ​രു​ടെ ശ്മ​ശാ​ന​ത്തി​ൽ ഇ​ത്ത​രം ജോ​ലി​ക്ക് പോ​കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു പ​ല​രും പ​റ​ഞ്ഞി​രു​ന്ന​ത്.

താ​ൻ ജോ​ലി​യെ ജോ​ലി​യാ​യാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​വി​ടെ ജാ​തി​ക്കോ മ​ത​ത്തി​നോ രാ​ഷ്ട്രീ​യ​ത്തി​നോ സ്ഥാ​ന​മി​ല്ലെ​ന്നു​മു​ള്ള ഉ​റ​ച്ച നി​ല​പാ​ടി​ലാ​യി​രു​ന്നു സു​ബീ​ന.

പ്ല​സ് ടു ​വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ വി​വാ​ഹം ന​ട​ന്നു. പ​ഠ​ന കാ​ല​ത്ത് കാ​യി​ക രം​ഗ​ത്ത് സ്കൂ​ൾ വോ​ളി​ബോ​ൾ ടീം ​അം​ഗ​മാ​യി​രു​ന്നു.

ഏ​ത് ജോ​ലി​യാ​യാ​ലും സ്ത്രീ​ക​ൾ മു​ന്പോ​ട്ട് വ​രു​ക​യും, പു​രു​ഷ​ൻ ചെ​യ്യു​ന്ന ജോ​ലി എ​ന്തു​കൊ​ണ്ട് സ്ത്രീ​യ്ക്ക് ചെ​യ്തു​കൂ​ടാ, ചെ​യ്യാ​ൻ പ​റ്റും എ​ന്ന ദൃ​ഢ​നി​ശ്ച​യ​വും സ്ത്രീ​ക​ളി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് സു​ബീ​ന ഇ​ന്ന​ത്തെ സ്ത്രീ ​ത​ല​മു​റ​യ്ക്കാ​യി ന​ൽ​കു​ന്ന​ത്. ഫോ​ണ്‍-7025699654.

Related posts

Leave a Comment