കനത്തമഴയിൽ മണ്ണ് മാറി തുടങ്ങി, നാൽപതാം നാൾ സുബീറയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു; അയൽവാസി  മുഹമ്മദ് സുബീറയെ   ഇല്ലാതാക്കിയത് സ്വർണത്തിന് വേണ്ടി മാത്രമല്ല; പോലീസ് പറ‍യുന്ന കാര്യം ഇങ്ങനെ…


മ​ല​പ്പു​റം:​ വ​ളാ​ഞ്ചേ​രി​യി​ൽ കാ​ണാ​താ​യ 21കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ​സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ അ​യ​ൽ​വാ​സി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ഞി​പ്പു​ര ചോ​റ്റൂ​ർ വ​രി​ക്കോ​ട​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൻ​വ​ർ(35)​നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ചോ​റ്റൂ​ർ സ്വ​ദേ​ശി കി​ഴു​ക​പ​റ​മ്പാ​ട്ട് ക​ബീ​റി​ന്‍റെ മ​ക​ൾ സൂ​ബീ​റ ഫ​ർ​ഹ​ത്തി​നെ കാ​ണാ​താ​യ​ത് ക​ഴി​ഞ്ഞ മാ​സം മാ​ർ​ച്ച് 10നാ​യി​രു​ന്നു.​ സു​ബീ​റ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ടി​ന​ടു​ത്ത ആ​ളൊ​ഴി​ഞ്ഞ ചെ​ങ്ക​ൽ ക്വാ​റി​ക്ക് സ​മീ​പ​ത്തെ പ​റ​ന്പി​ൽ നി​ന്നു ക​ണ്ടെ​ത്തി​യ​ത്.

സു​ബീ​റ​യെ കാ​ണാ​താ​യി 40 ദി​വ​സ​ത്തി​ന് ശേ​ഷം ആ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്. പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ ശേ​ഷം കൊ​ന്ന​താ​ണെ​ന്നാ​ണ് സൂ​ച​ന. സ്വ​ർ​ണ​ത്തി​നു വേ​ണ്ടി മാ​ത്ര​മ​ല്ല കൃ​ത്യം ചെ​യ്ത​ത് എ​ന്നാ​ണ് ​നി​ഗ​മ​നം.ചെ​ങ്ക​ൽ ക്വാ​റി​യോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തി​ന് അ​ടു​ത്ത് ആ​ണ് മൃ​ത​ദേ​ഹം മ​ണ്ണി​ട്ട് മൂ​ടി​യ​ത്.​

ഇ​തി​നി​ടെ പ്ര​തി ന​ട​ത്തി​യ ഒ​രു നീ​ക്കം കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. അ​ടു​ത്ത ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണ് അ​ല്പം നീ​ങ്ങി​യ​തോ​ടെ ഇ​യാ​ൾ പ്ര​ദേ​ശ​ത്ത് മ​ണ്ണി​ടാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​ദേ​ശ​ത്ത് മ​ണ്ണ് മൂ​ടാ​ൻ എ​ത്തി​യ ജെ​സി​ബി ഡ്രൈ​വ​ർക്ക് അ​ഴു​കി​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​ത് പോ​ലീ​സി​നെ അ​റി​യി​ച്ചു.

ഉ​ട​ൻ സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് പ​രി​സ​രം പ​രി​ശോ​ധി​ക്കു​ക​യും മ​ണ്ണി​ന​ടി​യി​ൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ൽ കാ​ണു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​ണ് അ​യ​ൽ​വാ​സി​യാ​യ മു​ഹ​മ്മ​ദ് അ​ൻ​വ​റി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.വെ​ട്ടി​ച്ചി​റ​യി​ലെ ഡെ​ന്‍റ​ൽ ക്ലി​നി​ക്കി​ൽ സ​ഹാ​യി​യാ​യി ജോ​ലി ചെ​യ്യു​ന്ന സു​ബീ​റ ഫ​ർ​ഹ​ത് മാ​ർ​ച്ച് പ​ത്തി​നു രാ​വി​ലെ ഒ​ന്പ​തി​നു ത​ന്‍റെ വീ​ട്ടി​ൽ നി​ന്നു ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​യ​താ​യി​രു​ന്നു.

തൊ​ട്ട​പ്പു​റ​ത്തെ വീ​ട്ടി​ലെ സി​സിടി​വി​യി​ൽ ഈ ​ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ജോ​ലി സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്നും ഫോ​ണി​ൽ ല​ഭ്യ​മാ​യി​ല്ലെ​ന്നും ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്നു സു​ബീ​റ​യു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യി.

യു​വ​തി​യി​ൽ നി​ന്നു അ​സ്വാ​ഭാ​വി​ക പെ​രു​മാ​റ്റം ഒ​ന്നും ഉ​ണ്ടാ​യ​താ​യി​രു​ന്നി​ല്ലെ​ന്നു ബ​ന്ധു​ക്ക​ളും വീ​ട്ടു​കാ​രും പ​റ​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒ​ട്ടേ​റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, സു​ബീ​റ​യു​ടെ ഫോ​ണ്‍ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ പോ​ലീ​സ് ശേ​ഖ​രി​ക്കു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

പി​ന്നീ​ട് യു​വ​തി​യെ ആ​രെ​ങ്കി​ലും അ​പാ​യ​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തി. തി​രൂ​ർ ഡി​വൈ​എ​സ്പി കെ.​എ സു​രേ​ഷ് ബാ​ബു​വി​ന്‍റെ കീ​ഴി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment