ഇരിങ്ങാലക്കുട: ജോലിഭാരം കൂടുന്നത് ഇരിങ്ങാലക്കുടയിലെ ശ്മശാനം ജീവനക്കാരി സുബീനയെ തളർത്തുന്നില്ല.
“കോവിഡ് കാലത്തും എല്ലാ ദിവസവും രാവിലെ ഏഴുമണിയോടെ എത്തും. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്കു പോകുന്പോൾ രാത്രിയാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാം മറന്നു ജോലി ചെയ്യുകയാണ്’.
ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക മുക്തിസ്ഥാനിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്ന കുഴിക്കണ്ടത്തിൽ റഹ്മാന്റെ ഭാര്യ സുബീന റഹ്മാൻ പറ ഞ്ഞു.
ക്രിമറ്റോറിയത്തിനു സമീപമാണു ഇവരുടെ വീട്. ക്രിമറ്റോറിയത്തിലെ നിയമാവലി അനുസരിച്ചാണെങ്കിൽ ഒരു ദിവസം നാലോ അഞ്ചോ മൃതദേഹങ്ങൾ സംസ്കരിച്ചാൽ മതി.
എന്നാൽ കോവിഡ് രണ്ടാം തരംഗ വേളയിൽ ഇവർ അതൊന്നും നോക്കിയില്ല. കുറച്ചു നാളായി എല്ലാ ദിവസവും പത്തും പന്ത്രണ്ടും മൃതദേഹങ്ങൾ ഉണ്ടാകും.
ഒരു മൃതദേഹം സംസ്കരിച്ചു കഴിഞ്ഞാൽ രണ്ടു മണിക്കൂറെങ്കിലും കഴിഞ്ഞേ അടുത്തത് എടുക്കാൻ കഴിയൂ. മെഷീൻ തണുക്കണം. സഹായിക്കാൻ സജീവൻ കുന്നുമ്മൽ എന്ന ജീവനക്കാരനുമുണ്ട്. ഒരു പിടി ചാരമാകുക അല്ലെങ്കിൽ മണ്ണിലേക്കു
മടങ്ങുക എന്നത് ഏതൊരു മൃതദേഹത്തിന്റെയും അവകാശമാണെന്ന് ഇവർ വിശ്വസിക്കു ന്നു. ജീവിതപ്രാരാബ്ദങ്ങൾ വെല്ലുവിളിയായി മുന്പിൽ വന്നപ്പോൾ പകച്ചു നില്ക്കാതെ തന്നെക്കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന മനസുറപ്പോടെയാണ് സുബീന ഈ ജോലിയിൽ പ്രവേശിച്ചത്.
ഓഫീസ് ജോലിയായിരുന്നു ആദ്യം. മൃതദേഹം കൊണ്ടുവരുന്പോൾ മാത്രം ചില രേഖകൾ എഴുതി നൽകുക എന്നതായിരുന്നു ജോലി.
കാര്യമായ ജോലിയൊന്നും ഇല്ലാത്ത സാഹചര്യത്തിൽ പിന്നീട് മൃതദേഹം സംസ്കരിക്കുന്നതിനും സഹായിക്കാമെന്നായി. പിന്നീട് ഇവിടുത്തെ പ്രധാന ജീവനക്കാരിയായി.
കോവിഡിനു മുന്പ് 89 മൃതദേഹങ്ങളാണു ഒരു മാസം സംസ്കരിക്കേണ്ടി വന്നതെങ്കിൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 200 ഓളം മൃതദേഹങ്ങൾ സംസ്കരിക്കേണ്ടി വന്നു.
അതിൽ കൂടുതലും കോവിഡ് രോഗികളുടേതായിരുന്നു. 275 ഓളം കോവിഡ് രോഗികളെ ഇവിടെ സംസ്കരിച്ചു കഴിഞ്ഞു.