കാട്ടാക്കട : പിഎസ് സി വഴി പരീക്ഷാ ഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെന്ററിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിൽ അറസ്റ്റിലായ ശുഭ കൂടുതൽ പേരെ പറ്റിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കു ന്നു.
കൂടാതെ മെഡിക്കൽകോളേജിലും ആയുർവേദ കോളേജിലും കെടിഡിസി എന്നിവിടങ്ങളിലും ജോലി ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയതായും തെളിഞ്ഞു.
കബളിപ്പിച്ചെടുത്ത പണം ആർഭാടജീവിതം നയിക്കുന്നതിനാണ് പ്രതി ഉപയോഗിച്ചത്.
ഇനിയും കൂടുതൽപേരെ പറ്റിച്ചിട്ടുണ്ടോ എന്നതും അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് പേരൂർക്കട മണ്ണാമൂല ഗാന്ധി സ്ട്രറ്റീൽ താമസമുള്ള ഇപ്പോൾ പേട്ടയിൽ വാടകയ്ക്ക് താമസിച്ചുവരുന്ന ശുഭ( 42) യെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ തട്ടിപ്പ് തെളിഞ്ഞത്. പലരിൽ നിന്നും 20 ലക്ഷത്തോളം രൂപ കൈക്കലാക്കിയതായി വിവരം കിട്ടി.
നരുവാമൂട് സ്വദേശികളായ രണ്ടു പേരിൽ നിന്ന് 95000 രൂപയും പെരുമ്പഴുതൂർ സ്വദേശിയിൽ നിന്നം 115000 രൂപയും നേമം സ്വദേശിയിൽ നിന്നും 48000 രൂപയും
വെടിവച്ചാൻ കോവിൽ സ്വദേശികളിൽ നിന്നും 175000 രൂപയും വെള്ളനാട് സ്വദേശിയിൽ നിന്നം 50000 രൂപയും
മരുതന്നൂർ സ്വദേശിയിൽ നിന്നും ഒരു ലക്ഷം രൂപയും ചെറിയകൊണ്ണി സ്വദേശിയിൽ നിന്നും 56000 രൂപയും മണക്കാട് സ്വദേശിയിൽ നിന്ന് 80000 രൂപയും
മലയിൻകീഴ് മഞ്ചാടി സ്വദേശിയിൽ നിന്ന് 2 ലക്ഷം രൂപയും വവ്വാമൂല സ്വദേശികളിൽ നിന്ന് 275000 രൂപയുമാണ് തട്ടിയെടുത്തത്.
മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതി കോഴിക്കോട് ബാലുശേരി ഭാഗത്തു നിന്ന് സമാനരീതിയിൽ പലരിൽ നിന്നായി 10 ലക്ഷത്തോളം രൂപയും തട്ടിപ്പ് നടത്തി.
പുളിയറക്കോണം സ്വദേശികളായ ദമ്പതികളിൽ നിന്ന് പണം കൈക്കലാക്കി മുങ്ങിയ പ്രതിയെപ്പറ്റി വിളപ്പിൽശാല പോലീസ് അന്വേഷണം നടത്തി വരവെയാണ് കോഴിക്കോട് ബാലുശേരിയിൽ നിന്നും വിളപ്പിൽശാല സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ശുഭയുടെ ഭർത്താവായ ഈ കേസിലെ രണ്ടാം പ്രതി സാബു നേരത്തെ അറസ്റ്റിലായിരുന്നു.
ഭാര്യ- ഭർത്താക്കന്മാരായ പ്രതികൾ ആദ്യം അടുപ്പം കാണിച്ച് നല്ല ബന്ധം പുലർത്തിയതിനുശേഷം പിഎസ് സി വഴി ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തും.