ചെന്നൈ: നിർഭയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാൻ അനുമതി ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നുള്ള ഹെഡ് കോണ്‍സ്റ്റബിളാണ് ഈ ആവശ്യം ഉന്നയിച്ച് തമിഴ്നാട് ഡിജിപിക്കു കത്തു നൽകിയത്.
പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരെ ലഭിക്കുന്നില്ലെന്ന വാർത്ത വായിച്ചറിഞ്ഞാണ് എസ്. സുഭാഷ് ശ്രീനിവാസൻ കത്തു നൽകിയത്. ശിക്ഷ നടപ്പാക്കാൻ തനിക്കു പ്രതിഫലം ആവശ്യമില്ലെന്നും പോലീസുകാരൻ കത്തിൽ പറഞ്ഞു.
ഇത് ആദ്യമായല്ല സുഭാഷ് വാർത്തകളിൽ ഇടംപിടിക്കുന്നത്. നേരത്തെ, പരസ്യ ഏജൻസിക്കാർ മരത്തിൽ അടിച്ചു കയറ്റിയ ആണികൾ പറിച്ചുമാറ്റിയും സുഭാഷ് വാർത്തകളിൽ ഇടംനേടിയിരുന്നു.