കൊല്ലം: എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു തിരിച്ചടി. എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു സുഭാഷ് വാസുവിനെ നീക്കിയ നടപടി കോടതി റദ്ദാക്കി. കൊല്ലം കോടതിയുടേതാണു നടപടി. സുഭാഷ് വാസുവിനു പ്രസിഡന്റ് സ്ഥാനത്തു തുടരാമെന്നും കോടതി വ്യക്തമാക്കി.
യൂണിയൻ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്തു സുഭാഷ് വാസു നൽകിയ ഹർജിയിലാണു കോടതി നടപടി. സുഭാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനുപിന്നാലെയാണ് എസ്എൻഡിപി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്തുനിന്നു സുഭാഷ് വാസുവിനെ മാറ്റി അഡ്മിനിസ്ട്രേറ്റർ ഭരണം നടപ്പാക്കിയത്.
പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയ സുഭാഷ് വാസുവിനെ ബിഡിജഐസിൽനിന്നും പുറത്താക്കിയിരുന്നു.