മിമിക്രി രംഗത്ത് നിന്നും എത്തി മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങുന്ന താരമാണ് സുബി സുരേഷ്.
കോമഡി സ്കിറ്റുകളിലൂടെ ആയിരുന്നു സുബി സുരേഷ് മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയത്.
ഇപ്പോള്‍ അവതാരകയും നടിയുമായി തിളങ്ങുന്ന താരം കോമഡി റോളുകളാണ് സിനിമ കൂടുതലായി ചെയ്തിട്ടുള്ളത്.
മലയാള സിനിമയ്ക്ക് നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവനിലൂടെ തന്നെയാണ് സുബിയും എത്തിയത്.
എന്നാല്‍ 38 വയസ്സായിട്ടും ഇതുവരെയും താരം വിവാഹം കഴിച്ചിട്ടില്ല.വിവാഹം എന്താ വൈകുന്നതെന്ന് സുബിയുടെ ആരാധകര്‍ എപ്പോഴും ചോദിക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും ല്ലൊം സുബി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്.
എന്നാല്‍ സുബിയുടെ പോസ്റ്റുകള്‍ക്കു താഴെ പലപ്പോഴും നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്. അവര്‍ക്കൊക്കെ സുബി ചുട്ട മറുപടിയും നല്‍കാറുണ്ട്.
ഇപ്പോഴിതാ നടി മഞ്ജു പിള്ളയുടെ ഒപ്പം നില്ക്കുന്ന ചിത്രമാണ് സുബി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
ഈ ചിത്രത്തിന്റെ ക്യാപ്ഷന്‍ ആണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ചാ വിഷയം.
കൈയ്യില്‍ പപ്പായയുമായാണ് ഇരുവരും നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. ക്യാപ്ഷന്‍ പ്ലീസ് എന്നായിരുന്നു സുബി ആ ചിത്രത്തിന് ഒപ്പം തന്റെ ഫേസ്ബുക്കില്‍ എഴുതിയത്.
രസകരമായ നിരവധി കമന്റുകള്‍ വന്നെങ്കിലും കൂടുതലായി നെഗറ്റീവ് കമന്റുകള്‍ ആണ് വന്നിട്ടുള്ളത്.
അതില്‍ ഒരു കമന്റ് ‘നിങ്ങളുടെ ഉദ്ദേശം ഇത്രയേ ഉള്ളൂ,എന്തെങ്കിലും നെഗറ്റീവ് കമന്റ് വരണം. എന്നിട്ട് അതിന് അയാളുടെ വീട്ടുകാരെ വിളിച്ചു തെറി പറയണം.അവസാനം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അത് ഏറ്റെടുത്ത് വിജയിപ്പിക്കണം. സംഗതി പിന്നെയും റിപ്പീറ്റ്’ എന്നായിരുന്നു.
അപ്പോള്‍ തന്നെ സുബി ഇതിന് തക്ക മറുപടി കൊടുത്തു, ഇങ്ങനെ കമന്റ് ഇടണം, പോണം, പ്രഹസനം എന്നായിരുന്നു താരം നല്കിയ മറുപടി. അവസാനം സുബി തന്നെ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.