വൈപ്പിൻ മാലിപ്പുറത്തെ വീ​ട്ട​മ്മ​യു​ടെ മ​ര​ണം; കൊള്ളപ്പലിശക്കാരുടെ ഭീ​ഷ​ണി​യെ തുടർന്നെന്നു ബ​ന്ധു​ക്ക​ൾ; പോ​ലീ​സി​ൽ തെ​ളി​വു ന​ൽ​കി​യി​ട്ടും അ​ന്വേ​ഷ​ണ​മി​ല്ലെന്ന് ആരോപണം

വൈ​പ്പി​ൻ: മാ​ലി​പ്പു​റം ക​ർ​ത്തേ​ട​ത്ത് ക​ഴി​ഞ്ഞ​മാ​സം ആ​ത്മ​ഹ​ത്യ​ചെ​യ്ത അ​ന്പ​തു​കാ​രി​യാ​യ വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ കൊള്ളപ്പലിശക്കാരുടെ ഭീഷണിയെന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ന​ക്കി​ൽ ലാ​ലി​യു​ടെ ഭാ​ര്യ സു​ബി​ജ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം 27നാ​യി​രു​ന്നു സം​ഭ​വം. ‌പണം പ​ലി​ശ​ക്കു ന​ൽ​കു​ന്ന ആ​ല​പ്പു​ഴ​ക്കാ​രാ​യ ദ​ന്പ​തി​ക​ളു​ടെ ഭീ​ഷ​ണി​യാ​ണ് വീട്ടമ്മയെ ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ച്ചതെന്നു ബന്ധുക്കൾ പറയുന്നു.

മ​ക​നു നി​ശ്ച​യി​ച്ചുറപ്പിച്ച വി​വാ​ഹം മു​ട​ക്കു​മെ​ന്നു ദ​ന്പ​തി​ക​ൾ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പി​ന്നീ​ടാ​ണ് ബ​ന്ധു​ക്ക​ൾ അറിയുന്ന​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യ ബ​ന്ധു​ക്ക​ൾ ഇ​ക്കാ​ര്യം പോ​ലീ​സി​നെ ധ​രി​പ്പി​ക്കു​ക​യും മ​ര​ണാ​ന​ന്ത​രം വീ​ട്ടി​ലെ​ത്തി​യ ദ​ന്പ​തി​ക​ളെ പി​ടി​കൂ​ടി പോ​ലീ​സിൽ ഏ​ല്പി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി.

ഇ​തി​നി​ടെ ദ​ന്പ​തി​ക​ൾ ത​ങ്ങ​ൾ​ക്കു പ​ണം വേ​ണ്ടെ​ന്നും കേ​സി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യാ​ൽ മ​തി​യെ​ന്നും ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചെ​ങ്കി​ലും കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണു ബ​ന്ധു​ക്ക​ളു​ടെ തീ​രു​മാ​നം. നാ​ല​ര​ല​ക്ഷ​ത്തോ​ളം രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്നാ​ണു ദ​ന്പ​തി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ ഇ​ത്ര​യും തു​ക​യു​ടെ ഒ​രു ആ​വ​ശ്യ​വും ആ ​വീ​ട്ടി​ൽ വേ​ണ്ടി​വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

മാ​ത്ര​മ​ല്ല മ​റ്റ് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​മി​ല്ല. ഇ​തി​നി​ടെ വീ​ട്ട​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽനി​ന്നും വ​ൻ​തു​ക പി​ൻ​വ​ലി​ച്ച​തും കാ​റി​ന്‍റെ രേഖകൾ ദ​ന്പ​തി​ക​ളു​ടെ കൈ​വ​ശം ആ​യി​രു​ന്ന​തി​ലും ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഞാ​റ​ക്ക​ലെ ബ്യൂ​ട്ടി​ഷ്യ​നാ​യ ഒ​രു യു​വ​തി​യാ​ണ് ഇ​ട​നി​ല​ക്കാ​രി​യെ​ന്നാ​ണ് സു​ബി​ജ​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

ഇ​വ​ർ മു​ഖേ​ന പ​ല​ർ​ക്കും ഈ ​ദ​ന്പ​തി​ക​ൾ വൈ​പ്പി​ൻ ക​ര​യി​ൽ പ​ണം പ​ലി​ശ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ജി​ല്ല​യി​ലും അ​യ​ൽ ജി​ല്ല​ക​ളി​ലും സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് വ​ൻ തു​ക പ​ലി​ശ​ക്ക് ന​ൽ​കു​ന്ന ബ്ലെ​യ്ഡ് മാ​ഫി​യ​ക​ളു​ടെ ക​ണ്ണി​ക​ളാ​ണ് ദ​ന്പ​തി​ക​ൾ എ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ മെ​ല്ലേ​പ്പോ​ക്കി​നെ​തി​രേ ബ​ന്ധു​ക്ക​ൾ റൂ​റ​ൽ എ​സ്പി , മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

Related posts