ഫേ​സ്ബു​ക്ക് ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടൽ:   പെൺകുട്ടിയുടെ പരാതിയിൽ സുബിൻ ബേബിയെ അറസ്റ്റു ചെയ്തു

ആ​ലു​വ: ഫേ​സ്ബു​ക്ക് ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത​യാ​ളെ ആ​ലു​വ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ടു​ക്കി ജി​ല്ല​യി​ൽ പു​റ​പ്പു​ഴ വ​ഴി​ത്ത​ല പാ​ലം ജം​ഗ്ഷ​നു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സു​ബി​ൻ ബേബിയെ (29) യാണ് പി​ടി​കൂ​ടി​യ​ത്.

ഫേ​സ്ബു​ക്ക് ചാ​റ്റിം​ഗി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട് സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ലും മ​റ്റും പ്ര​ച​രി​പ്പി​ക്കും എ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി പി​റ​വം സിഐക്ക് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വേ​റെ​യും പെ​ണ്‍​കു​ട്ടി​ക​ളെ ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാണ് അറിയുന്നത്. സൈ​ബ​ർ സെ​ൽ വി​ദ​ഗ്ധ​രാ​യ ബി​നോ​യ്, തെ​ൽ​ഹ​ത്ത്, ബോ​ബി കു​ര്യാ​ക്കോ​സ്, ഷി​റാ​സ്, ഡെ​ൽ​ജി​ത്, രാ​ഹു​ൽ, റി​തേ​ഷ്, കൃ​ഷ്ണേ​ന്ദു എ​ന്നി​വ​രും പി​റ​വം സിഐ പി.​കെ. ശി​വ​ൻ​കു​ട്ടി​യും ചോ​റ്റാ​നി​ക്ക​ര പോ​ലീസും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പിടിച്ച​ത്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts