സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അനാവശ്യ കമന്റ് ചെയ്തയാൾക്ക് മറുപടി നൽകി നടി സുബി സുരേഷ്.
സുബി മറുപടി നൽകയതോടെ കമന്റ് ചെയ്തയാൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ആളുടെ നന്പർ പരിചയമുള്ളവർ തരണമെന്ന അഭ്യർഥനയോടെയാണ് സുബി കമന്റിന്റെയും മറുപടിയുടെയും സ്ക്രീൻ ഷോട്ട് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
നീ കോപ്പാണ്, പോ തള്ളേ… രാവിലെ തന്നെ വെറുപ്പീര് എന്നായിരുന്നു കമന്റ്.
പോസ്റ്റിന്റെ പൂർണരൂപം
ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ള നമ്മുടെ ഒരു ഫോട്ടോയ്ക്ക് കീഴെ ഒരാവശ്യവുമില്ലാതെ മോശം കമന്റുമായി ഒരു സഹോദരൻ. ആ രീതിയിൽ തന്നെ (വേറെ മാർഗ്ഗമില്ലാത്തതു കൊണ്ടാ…) മറുപടി ഞാൻ കൊടുത്തപ്പോൾ കമന്റും ഡിലീറ്റ് ചെയ്ത് നമ്മുടെ സഹോ പോയി. ഈ സഹോയുടെ നമ്പർ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ ഒന്ന് അയച്ചു തരണം. ഒന്ന് വിളിച്ചു പരിചയപ്പെടാനാണ്.
NB – ചൊറിയാം.. പക്ഷേ മാന്തരുത്…