കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന ആഗ്രഹം രണ്ടാം തവണയും ആടുകളെ വിറ്റുകിട്ടിയ തുക കൊണ്ട് സുബൈദ സഫലമാക്കി.
പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സ്വദേശിനിയായ സുബൈദയാണ് നാല് ആടുകളെ വിറ്റ് കിട്ടിയ പൈസയില്‍ നിന്ന് 5000 രൂപ ഇന്നലെ ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറിയത്.
ജീവിത പ്രാരാബ്ദങ്ങള്‍ മാറ്റിവെച്ച് കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ആടുകളെ വിറ്റ് സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറിയിരുന്നു.
ബുദ്ധിമുട്ടനുഭവിക്കുന്ന 30 കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ വീതം അരിയും സാമ്പത്തിക സഹായവും ബാക്കി വന്ന തുകയില്‍ നിന്ന് നല്‍കുമെന്ന് സുബൈദ അറിയിച്ചു.
സംസ്ഥാനത്തെ വാക്സിന് വിതരണത്തെ സംബന്ധിച്ച വാര്‍ത്ത കേള്‍ക്കാനിടയായതാണ് ഇത്തവണയും തുക നല്കാന് തീരുമാനിച്ചതെന്ന് സുബൈദ പറഞ്ഞു.
ഹൃദ്രോഗിയായ ഭര്‍ത്താവ് അബ്ദുല്‍ സലാമിനും സഹോദരനുമൊപ്പം ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് സുബൈദ ജീവിതച്ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.