ന്യൂഡൽഹി: അമിത്ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി മുൻ കേന്ദ്രമന്ത്രി യും ബിജെപി നേതാവുമായ സുബ്രഹ്മണ്യൻ സ്വാമി.
ക്രിക്കറ്റിനോട് അമിത താത്പര്യം കാണിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് കായിക മന്ത്രാലയത്തിന്റെ ചുമതല നൽകുന്നതാണ് നല്ലതെന്നാണ് സ്വാമിയുടെ അഭിപ്രായം.
ജമ്മു കാഷ്മീരിലെ തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരേ സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്.
കാഷ്മീരിൽ രാഷ്ട്രപതി ഭരണമാണ് നിലവിലുള്ളത്. എന്നാൽ എല്ലാ ദിവസവും അവിടെ ഒരു കാഷ്മീരി ഹിന്ദുവെങ്കിലും വെടിയേറ്റ് കൊല്ലപ്പെടുന്നുണ്ട്.
അതുകൊണ്ടു തന്നെയാണ് അമിത്ഷായുടെ രാജി ആവശ്യപ്പെടുന്നതെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.