മൂ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 60 കാ​ര​ന് ഈ ശിക്ഷ മതിയാകുമോ? ശി​ക്ഷ​ക​ൾ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി; സംഭവം അന്തിക്കാട്‌

അ​ന്തി​ക്കാ​ട്: മൂ​ന്നു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​തി​നു 60 കാ​ര​നെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 12 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 75,000 രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​ന്നും ശി​ക്ഷി​ച്ചു.

മ​ണ​ലൂ​ർ തി​രു​ത്തി​പ​റ​ന്പ് സ്വ​ദേ​ശി​യാ​യ സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​ര​വും ശി​ക്ഷി​ച്ച​ത്.

പോ​ക്സോ നി​യ​മം ഒന്പത്, പത്ത് പ്ര​കാ​രം ഏ​ഴു​വ​ർ​ഷം ക​ഠി​ന ത​ട​വും 50, 000 രൂ​പ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നും കൂ​ടാ​തെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 354 പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 25000 രൂ​പ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നും ശി​ക്ഷ വി​ധി​ച്ച​ത്.

ശി​ക്ഷ​ക​ൾ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​യ​ട​യ്ക്കാ​ത്ത പ​ക്ഷം ശി​ക്ഷാ കാ​ലാ​വ​ധി എ​ട്ടു​മാ​സം കൂ​ടി അ​നു​ഭ​വി​ക്കേ​ണ്ടി വ​രും.

തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ബി​ന്ദു സു​ധാ​ക​ര​നാ​ണ് വി​ധി പ​റ​ഞ്ഞ​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. അ​ജ​യ് കു​മാ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment