140 ഭാഷകളിൽ തന്റെ ആലാപന മികവ് പ്രദർശിപ്പിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മലയാളി യുവതി. 9 മണിക്കൂർക്കൊണ്ട് കാലാവസ്ഥയെ അടിസ്ഥാനമാക്കി 140 ഭാഷകളിലാണ് സുചേത സതീഷ് ഗാനം ആലപിച്ചത്.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി 140 ഭാഷകളിൽ ഗാനം അവതരിപ്പിച്ച് സുചേത റെക്കോർഡ് തകർത്തതായി ഗിന്നസ് വേൾഡ് റെക്കോർഡ് പേജിൽ പറയുന്നു.
ദുബായിൽ നടന്ന COP 28 ഉച്ചകോടിയിൽ പങ്കെടുത്ത 140 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതിനാണ് 140 എന്ന നമ്പർ യുവതി തിരഞ്ഞെടുത്തത്.
തന്റെ നേട്ടത്തെ കുറിച്ച് സുചേത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും എല്ലാവർക്കും നന്ദി പറഞ്ഞ് എത്തുകയും ചെയ്തു. പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് സുചേതയെ അഭിനന്ദിച്ചെത്തിയത്.