സിനിമാതാരങ്ങള്‍ക്കു ഭീഷണി സൃഷ്ടിച്ചുകൊണ്ട് സുചിലീക്ക്സ് മുന്നേറുന്നു. നടി എമി ജാക്സണും സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനുമാണ് പുതിയ ഇരകള്‍. എമിയുടെ സ്വകാര്യചിത്രങ്ങളാണ് സുചിലീക്ക്സിലൂടെ ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ധനുഷിന്റെയൊപ്പം നില്ക്കുന്ന ചിത്രങ്ങളാണ് പൂജയുടേതായി പുറത്തുവന്നിരിക്കുന്നത്.
ദിനം പ്രതി നടിമാരുടെയെന്ന പേരില്‍ നിരവധി അശ്ലീലവീഡിയോകളും ചിത്രങ്ങളുമാണ് സുചിലീക്ക്സിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഗായിക ചിന്മയിയെയും സംവിധായകന് അനിരുദ്ധിനെയും ചേര്‍ത്തുള്ള അപവാദ പരാമര്‍ശങ്ങളും പുറത്തുവിട്ടിരുന്നു. സഞ്ചിത ഷെട്ടി, അമലപോള്‍ തുടങ്ങിയ നടിമാരുടേതെന്നവകാശപ്പെടുന്ന അശ്ലീല വീഡിയോയാണ് നേരത്തെ പുറത്തുവിട്ടത്. നടി അമല പോളും ധനുഷും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നു വരെ ആരോപണമുന്നയിച്ചു.
ഈ ചിത്രങ്ങള്‍ സുചിത്രയ്ക്ക് എവിടെ നിന്നു കിട്ടുന്നു സുചിത്രയാണോ ഇതു ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല. സുചിലീക്ക്സ് എന്ന പേരില്‍ ഇപ്പോള്‍ അഞ്ചിലധികം ട്വിറ്റര്‍ അക്കൗണ്ടുകളുണ്ട്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത ആരോ ആണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് സുചിത്ര പറയുന്നതെന്നും വാര്‍ത്തകളുണ്ട്. സുചിത്രയ്ക്കു മാനസിക സമ്മര്‍ദ്ദമാണെന്നും സുചിത്ര ലണ്ടനില്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.