സുചിത്രയെന്ന ഗായിക മാനസികരോഗാശുപത്രിയിൽ ചികിത്സയിലാണെന്നു ഭർത്താവ് വെളിപ്പെടുത്തിയെങ്കിലും സുചിലീക്സ് എന്ന പേരിൽ ദിനംപ്രതി നടിമാരുടെ ഫോട്ടോസും വീഡിയോയും വന്നുകൊണ്ടിരിക്കുന്നു. ഇന്ന് സുചിലീക്സിൽ വന്ന പ്രധാനപ്പെട്ട ചിത്രങ്ങൾ സാമന്തയുടെ പേരിലും ശ്രിയയുടെ പേരിലുമാണ്.
തീർന്നില്ല മലയാളത്തിലെയും തമിഴിലെയും മറ്റ് പ്രമുഖ നടിമാരും നടിമാർ അല്ലാത്തവരും വരെയുണ്ട് സുചിലീക്സിൽ. ചിലരുടെ വീഡിയോ അടക്കമുണ്ട്. സാമന്ത ആക്ട്രസ് ലീലകൾ എന്ന ഹാഷ് ടാഗോടെയാണ് പ്രമുഖ തെന്നിന്ത്യൻ നടിയായ സാമന്തയുടേതെന്ന പേരിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മാർച്ച് പതിനൊന്നിനാണ് സുചിലീക്സ് ഈ ഫോട്ടോ ഇട്ടിരിക്കുന്നത്. തമിഴിലെ മറ്റൊരു പ്രമുഖ നടിയായ ശ്രിയ ശരണിന്റെ ചിത്രങ്ങളാണ് സുചിലീക്സിന്റെ ഇന്നലത്തെ മറ്റൊരു ട്വീറ്റ്. ശ്രിയയെ ടാഗ് ചെയ്തുകൊണ്ടാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ സുചിലീക്സ് ഈ ഫോട്ടോ ഇട്ടിരിക്കുന്നത്.