എഴുപതുകളുടെ അവസാനത്തില്‍ ബാലതാരമായി വന്ന് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായി മാറിയ നടിയാണ് സുചിത്ര.
ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലൂടെയാണ് താരം നായികയായി ബിഗ്സ്ക്രീനില്‍ അരങ്ങേറുന്നത്.
സുചിത്ര മുരളി. പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങിയ താരം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറി.
ഇന്നും മലയാളികള്‍ സ്നേഹത്തോടെ ഓര്‍ക്കുന്ന നായികമാരില്‍ ഒരാള്‍ ആണ് സുചിത്ര. സിനിമയില്‍ സജീവമല്ലെങ്കില്‍ പോലും താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം അറിയാന്‍ പ്രേക്ഷകര്‍ക്ക് താല്പര്യവുമാണ്.
താരത്തിന്റെ ചിത്രങ്ങള്‍ക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
മലയാളത്തിലെ ഹാസ്യ സിനിമകളുടെ ട്രെന്‍ഡ് കാലത്ത് ജഗദീഷ് സിദ്ധീഖ്, മുകേഷ് എന്നി വരുടെയൊക്കെ സ്ഥിരം നായികയായിരുന്നു സുചിത്ര.
പിന്നീട് രണ്ടാംനിര സിനിമകളിലേക്ക് ടൈപ്പ്ചെയ്യപ്പെടുകയായിരുന്നു. മിമിക്സ് പരേഡ്, കാസര്‍ഗോഡ് കാദര്‍ഭായ്, കവടിയാട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
അതേ സമയം സൂപ്പര്‍താര സിനിമകളിലൊക്കെ സ്ഥിരം സഹോദരി വേഷമായിരുന്നു താരത്തിന് ലഭിച്ചത്.
മോഹന്‍ലാലിന്റെ ഭരതം എന്ന സിനിമയില്‍ ഊമയായ സഹോദരിയായി താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
എന്നാല്‍ അധികകാലം സിനിമയില്‍ പിടിച്ചു നില്ക്കാന് സുചിത്രയ്ക്ക് ആയില്ല.
2002ല്‍ വിവാഹം കഴിഞ്ഞതോടെ താരം സിനിമ വിട്ടു. എങ്കില്‍ പോലും മലയാളികള്‍ക്ക് ഇന്നും പ്രിയങ്കരിയാണ് സുചിത്ര മുരളി.
അമേരിക്കയില്‍ സോഫ്റ്റ്് വെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സുചിത്ര ഭര്‍ത്താവ് മുരളിക്കും മകള്‍ നേഹക്കൊപ്പം 20 വര്‍ഷമായി അവിടെയാണ് താമസം.
കേരളത്തിലല്ലെങ്കിലും മലയാളവും മലയാള സിനിമയും താന്‍ ഒരിക്കലും മറക്കില്ല എന്ന് സുചിത്ര പറയുന്നു.
ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ തോന്നും ഇത് ഞാന്‍ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്.
എന്റെ സഹോദരന് ദീപു കരുണാകരന് സംവിധാന ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ നടന്നില്ല.
സിനിമയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹമുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണ്.
ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്.
അമേരിക്കയിലാണെങ്കിലും തിയേറ്ററില്‍ പോയി മലയാളസിനിമകള്‍ കണ്ടും സിനിമയിലെ പഴയ സൗഹൃദങ്ങള്‍ പുതുക്കിയുമൊക്കെ സിനിമയുമായുള്ള ബന്ധം സുചിത്ര നിലനിര്‍ത്തുന്നുവെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കൂടാതെ താരം ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു എത്താറും ഉണ്ട്.
പ്രായം നാല്പത്തിയാറ് കഴിഞ്ഞെങ്കിലും ഇന്നും ആ പഴയ സൗന്ദര്യം ഉണ്ട് സുചിത്രക്ക്.
ഇന്നും പ്രേക്ഷകര്‍ക്ക് മോഹം നല്കുന്ന സുന്ദരി തന്നെയാണ് സുചിത്ര.
മോഡേണ്‍ വേഷങ്ങളും ഒപ്പം നാടന്‍ വേഷത്തിലും എന്നും ഇപ്പോഴും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ പങ്കുവെച്ച് സുചിത്ര മുരളി എത്താറുമുണ്ട്.