ഇങ്ങനെയും സ്ത്രീകളുണ്ടോ? അത്രയ്ക്കും ക്രൂരമായൊരു വാര്‍ത്തയാണ് കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നും വരുന്നത്. ഭര്‍ത്താവിന്റെ അമ്മയെ ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ച സുചിത്രയാണ് പോലീസ് പിടിയിലായത്. കുറച്ചു ദിവസത്തെ താമസിത്തിനായി മകന്റെ വീട്ടില്‍ എത്തിയ രാമാന്തളി സ്വദേശി മീനാക്ഷിയാണ് മരുമകളുടെ ആക്രമണത്തിനിരയായത്. അമ്മായിയമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടിയാണ് മരുമകള്‍ ശ്രമം നടത്തിയത്. തന്ത്രത്തില്‍ മുകളിലേയ്ക്ക് അമ്മയെ വിളിച്ചു വരുത്തി ഗോവണിപ്പടിയില്‍ എത്തിയപ്പോള്‍ താഴേക്ക് തട്ടിയിടുകയായിരുന്നു.
താഴേ്ക്ക് വീണിട്ടും സാരമായ പരിക്കുകളോടെ അമ്മ രക്ഷപ്പെട്ടതില്‍ കലിപൂണ്ട മരുമകള്‍ വീണു കിടക്കുന്നിടത്തു വച്ചു തന്നെ ശബ്ദം പുറത്ത് വരാതിരിക്കാനായി വായില്‍ തുണി തിരുകി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കൊലപാതകശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയാണ് സംഭവം. മീനാക്ഷി മകന് രവീന്ദ്രനാഥിന്റെ ഒപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്. ഇയാളുടെ ഭാര്യയാണ് സുചിത്ര. മറ്റു മക്കള്‍ക്കൊപ്പം താമസിക്കാത്തതാണ് 63 കാരിയെ കൊല്ലാന്‍ ശ്രമിച്ചത് എന്നാണ് പോലീസ്ഭാഷ്യം. നാല് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. നേരത്തേയും ഇത്തരത്തില്‍ ആക്രമണമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.