മകന് പ്രണവ് ആദ്യമായി നായകവേഷത്തിലെത്തിയ ആദി വിജയിച്ചതിന്റെ സന്തോഷത്തിലാണ് അമ്മയും മോഹന്‍ലാലിന്റെ ഭാര്യയുമായ സുചിത്ര. ലാലേട്ടന് സന്തോഷമായാലും സങ്കടമായാലും വല്ലാതെ പുറത്തു കാണിക്കാറില്ല. സ്വന്തം സിനിമയേക്കുറിച്ചു പോലും ഒന്നും പറയാറില്ല. ആദിയുടെ റിലീസ് ദിവസം ലാലേട്ടന് മൂംബൈയിലായിരുന്നു. പതിവില്ലാതെ പലതവണ ഫോണ്‍ വിളിച്ചു. അവന് നന്നായിട്ടുണ്ടെന്ന് എല്ലാവരും പറയുന്നതായി പറഞ്ഞു. ആന്റണിയും പറഞ്ഞു, ലാല്‍ സാറിനെ ഇതുപോലെ ടെന്ഷനോടെ കണ്ടിട്ടില്ലെന്ന്.
പ്രണവ് ഞാന്‍ വളര്‍ത്തിയ കുട്ടിയാണ്. മുന്‍പ് കേട്ടതിനേക്കള്‍ ഏറെ ഞാന്‍ അഭിമാനിക്കുന്നത് പ്രണവിന്റെ അമ്മയെന്നു കേള്‍ക്കുമ്പോഴാണ്. ഞാന്‍ അവനെ എന്റെ കഴിവുകള്ക്കകത്തു നിന്ന് വളര്‍ത്തി എന്ന അഭിമാനമുണ്ട്’ സുചിത്ര പറയുന്നു. ഞങ്ങളുടെ കുടുംബത്തില്‍ ഇതു വലിയ ആഘോഷം തന്നെയാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് അവരു പോലും അപ്പു അഭിനയിക്കുമെന്ന് കരുതിയിട്ടില്ല. പക്ഷേ പ്രിയദര്ശന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞു ഇവനൊരു നല്ല നടനാകുമെന്ന്. മമ്മൂക്ക അവനെ അനുഗ്രഹിക്കുകയും ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ദുല്‍ക്കര്‍ എഴുതിയ വാക്കുകള്‍ മറക്കാനാവില്ല. അവരെല്ലാം അവന്റെ കൂടെ നില്‍ക്കുന്നെന്നത് വലിയ സന്തോഷമാണ്-സുചിത്ര പറഞ്ഞു.