സൂചി ലീക്ക്‌സില്‍ മലയാളി നടിമാരും കുടുങ്ങിയേക്കും, മലയാളത്തില്‍ നിന്ന് തമിഴിലെത്തി ഫീല്‍ഡ് ഒൗട്ടായ നടിയുടെ വീഡിയോ പുറത്തുവിടുമെന്ന് സൂചന, ഞെട്ടലില്‍ മലയാള നടിമാര്‍

suchiതമിഴ് സിനിമയെ വിറപ്പിച്ച സൂചി ലീക്‌സില്‍ മലയാളി നടിമാരും കുടുങ്ങിയേക്കും. ഗായികയും ടിവി അവതാരകയുമായ സുചിത്ര കാര്‍ത്തികാണ് തമിഴ് നടിമാരുടെ നഗ്ന വീഡിയോയും ചിത്രങ്ങളും ട്വിറ്ററിലൂടെ പുറത്തുവിട്ട് പുതിയ വിവാദം സൃഷ്ടിച്ചത്. സൂപ്പര്‍സ്റ്റാര്‍ ധനുഷ്, നയന്‍താര, തൃഷ, ഹന്‍സിക എന്നിവരുടെ അശ്ലീല ചിത്രങ്ങള്‍ അവര്‍ പുറത്തുവിട്ടിരുന്നു. നടന്‍ ധനുഷും അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നും സുചിത്ര ആരോപിച്ചിരുന്നു. ഇവരുടെ വെളിപ്പെടുത്തലുകള്‍ തമിഴ് സിനിമയില്‍ വന്‍ വിവാദമായിരിക്കുകയാണ്.

സുചിത്ര പുതുതായി ലക്ഷ്യമിടുന്നത് മലയാളി നടികളെയാണെന്നാണ് സൂചന. ടിവി അവതാരകയായി സിനിമയിലെത്തി പിന്നീട് തമിഴില്‍ വെന്നിക്കൊടി പാറിച്ച നടിയുടെ വീഡിയോ സുചിത്ര പുറത്തുവിട്ടേക്കുമെന്നാണ് സൂചന. ഒരുകാലത്ത് തമിഴ് സിനിമയില്‍ സൂപ്പര്‍ താരമായിരുന്ന ഇവര്‍ ഇപ്പോള്‍ സജീവമല്ല. മലയാളത്തിലും വലിയതോതില്‍ അവസരം കിട്ടാത്ത നടി ഇപ്പോള്‍ ബിസിനസ് രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയോളമായി സുചിത്ര കാര്‍ത്തിക്കിന്റെ പേരിലുള്ള ഇരുപതില്‍പരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി തമിഴിലെ മുന്‍നിര താരങ്ങളും നഗ്‌നവീഡിയോകളും ഫോട്ടോകളും പുറത്തുവന്നുകൊണ്ടിരിആദ്യം സുചിത്ര കാര്‍ത്തിക്കിന്റെ സ്വന്തം അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം, ആ പേജ് ഉപയോഗിച്ച് ധനുഷിന്റെയും തൃഷയുടെയും അനിരുദ്ധിന്റെയുമൊക്കെ ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുകയായിരുന്നു. തുടര്‍ന്ന് സുചിത്രയുടെ പേരില്‍ ധാരാളം വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെടുകയും അത് വഴി നഗ്‌ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിയ്ക്കുകയും ചെയ്തു. അതേസമയം, സുചിത്രയ്‌ക്കെതിരേ തമിഴ് സിനിമലോകത്ത് പ്രതിഷേധം ശക്തമാകുകയാണ്. താരങ്ങളെ വ്യക്തിപരമായി അപമാനിച്ച് പ്രശസ്തി കൊയ്യുകയാണ് ഗായികയുടെ ലക്ഷ്യമെന്നാണ് ആരോപണം. സുചിത്ര പ്രശസ്തിക്കുവേണ്ടി മെനഞ്ഞ കള്ളക്കഥയാണ് ഇതെന്ന് ചിലരുടെ അഭിപ്രായം. എന്നാല്‍ തനിക്ക് ആവശ്യത്തിലധികം പ്രശസ്തിയുണ്ടെന്നും സത്യങ്ങള്‍ മാത്രമാണ് താന്‍ വെളിപ്പെടുത്തുന്നതെന്നുമാണ് ഗായികയുടെ നിലപാട്.

Related posts