പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത ആദി തിയറ്ററുകളിൽ വൻ വിജയം നേടുന്പോൾ മമ്മൂട്ടിയ്ക്കും ദുൽഖറിനും നന്ദി പറയുകയാണ് പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാൽ. മമ്മുക്ക പ്രണവിനെ അനുഗ്രഹിക്കുകയും ആശംസയർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്യ്തിരുന്നു. ദുൽഖർ പ്രണവിന് ആശംസയർപ്പിച്ച് എഴുതിയ വാക്കുകൾ മറക്കാനാവില്ലെന്നും സുചിത്ര പറഞ്ഞു. ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് മകന് ലഭിച്ച പിന്തുണയെപ്പറ്റി സുചിത്ര മനസു തുറന്നത്.
പ്രണവിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും സുചിത്ര പറഞ്ഞു. ബാലാജിയുടെ മകളാണ്, സുരേഷ് ബാലാജിയുടെ സഹോദരിയാണ് മോഹൻലാലിന്റെ ഭാര്യയാണ് ഇതിലെല്ലാമുപരി പ്രണവിന്റെ അമ്മ എന്നു കേൾക്കുന്പോഴാണ് ഞാൻ ഏറ്റവും അഭിമാനിക്കുന്നത്. കാരണം മറ്റുള്ളവരെല്ലാം അവരുടെ ലോകത്ത് സ്വയം വലുതായവരാണ് എന്നാൽ പ്രണവ് ഞാൻ വളർത്തിയ കുട്ടിയാണ്.
പ്രണവ് അഭിനയിക്കുമെന്ന് ആരും കരുതിയിരുന്നില്ല. വർഷങ്ങൾക്കു മുന്പ് പ്രണവ് അഭിനയിച്ച നാടകം കണ്ട് അവൻ നല്ലൊരു നാടനാകുമെന്ന് തോന്നുന്നുണ്ടെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞത് സുചിത്ര ഓർത്തെടുക്കുന്നു.